Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aluva Municipal

Ernakulam

ആ​ലു​വ മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ൽ കൃ​ത്രി​മ​പ്പു​ല്ല് പി​ടി​പ്പി​ക്കാം: കോ​ട​തി

ആ​ലു​വ: എം ​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ലു​വ ന​ഗ​ര​സ​ഭാ മൈ​താ​ന​ത്തി​ൽ കൃ​ത്രി​മ​പ്പു​ല്ല് പി​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് തീ​ർ​പ്പാ​ക്കി. ഫു​ട്ബോ​ൾ ക​ളി​ക്കാ​നും പ്ര​ഭാ​ത​സ​വാ​രി​ക്കു​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൈ​താ​നം ട​ർ​ഫിം​ഗ് ക​ഴി​ഞ്ഞാ​ലും സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഹ​ർ​ജി ഒ​ഴി​വാ​ക്കി​യ​ത്.

കൃ​ത്രി​മ​പ്പു​ല്ല് പി​ടി​പ്പി​ച്ച് ക​ഴി​ഞ്ഞാ​ൽ പ്ര​ഭാ​ത സ​വാ​രി​ക്ക് പി​ന്നീ​ട് ല​ഭി​ക്കി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ലു​വ സ്വ​ദേ​ശി കെ.​കെ. വി​നോ​ദും കീ​ഴ്മാ​ട്, ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളാ​യ നാ​ലു​പേ​രും ചേ​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ ന​വം​ബ​ർ 11 ന് ​സ​മീ​പി​ച്ച​ത്. ആ​ലു​വ ന​ഗ​ര​സ​ഭ, സെ​ക്ര​ട്ട​റി, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ആ​ലു​വ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ർ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ന് മു​മ്പും പി​മ്പും ട​ർ​ഫിം​ഗ് പ്ര​വൃ​ത്തി​ക​ൾ സം​ഘം ചേ​ർ​ന്ന് സി ​പി​എം പി​ന്തു​ണ​യോ​ടെ ഏ​താ​നും പ്ര​ഭാ​ത​സ​വാ​രി​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു. ഒ​രു ത​വ​ണ സം​ഘ​ർ​ഷം ന​ട​ന്ന​പ്പോ​ൾ കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന പേ​രി​ൽ ഒ​രു സ​മ​രാ​നു​കൂ​ലി ജ​യി​ലി​ൽ പോ​കു​ക​യും ചെ​യ്തു. ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും ന​ഗ​ര​സ​ഭ​യ്ക്ക് അ​നു​കൂ​ല​മാ​യി ജാ​ഥ​യും സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തി. വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ട​ർ​ഫിം​ഗ് നി​ർ​ത്തി​വ​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി 15 ന് ​ചേ​ർ​ന്ന യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി പൊ​തു താ​ത്പ​ര്യ ഹ​ർ​ജി ഡി​വി​ഷ​ൻ ബെ​ഞ്ച് തീ​ർ​പ്പാ​ക്കി​യ​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഫു​ട്ബോ​ൾ ട​ർ​ഫ് ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച മി​നി​റ്റ്സ് പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്നി​ല്ലെ​ന്നും കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ ട്രെ​യി​നിം​ഗ് ന​ൽ​കാ​മെ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​ഭാ​ത​സ​വാ​രി ന​ട​ത്താ​ൻ വാ​ക്ക് വേ​യും അ​നു​വ​ദി​ക്കും.

കൃ​തി​മ​പ്പു​ല്ലി​ൽ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന വി​വി​ധ കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കും മൈ​താ​നം വി​ട്ടു​കൊ​ടു​ക്കാ​ൻ പ​രി​ഗ​ണി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന​തി​നാ​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക്ക് നി​ല​നി​ൽ​ക്കി​പ്പി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ൻ സെ​ൻ, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Latest News

Up