പാറശാല: സിഎസ്ഐ അമരവിള ഇടവകയുടെ ക്രിസ്മസ് ഫെസ്റ്റ് ഇന്നുമുതല്‍ 28 വരെ നടക്കും. ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ചെയര്മാന് റവ. ജോണ്‍വില്യം നിര്‍വഹിച്ചു.
ഇന്നു വൈകുന്നേരം 6.30ന് നെയ്യാറ്റിന്‍കര രൂപത മുന്‍ ബിഷപ്പ് റവ: ഡോ. വിന്‍സന്റ് ശാമുവേല്‍ ക്രിസ്മസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. അമരവിള ഡിസ്ട്രിക്ട് ചെയര്മാന് റവ. ജോണ്‍വില്യം അധ്യക്ഷത വഹിക്കും.
എല്ലാദിവസവും വൈകുന്നേരം 6.30ന് പൊതുസമ്മേളനവും തുടര്‍ന്നു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ദീപക്കാഴ്ചകൾ, പുല്‍ക്കൂട്, ക്രിസ്മസ് ട്രീ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആഘോഷ നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഓരോ ദിവസങ്ങളിലും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ മേഖലകളിലെ പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും.
ഓരോ ദിവസവും സംഘടനകളും സ്ഥാപനങ്ങളും ക്രമീകരിക്കുന്ന കലാപ്രകടനങ്ങളും ഉണ്ടായിരിക്കും. 23ന് സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂളും, 24ന് അമരവിള യൂത്ത് കോറസും, 25ന് സിംഫണിയും, 26ന് ചിലമ്പൊലി ഡാന്‍സ് അക്കാദമിയും, 27ന് സണ്‍ഡേ സ്കൂളും സ്ത്രീജനസഖ്യവും, 28ന് യുവജന സംഘടനയും ബാലജനസഖ്യവും പരിപാടികൾ അവതരിപ്പിക്കും.