Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amrita

Kollam

മൂ​ന്ന് യു​നെ​സ്‌​കോ ചെ​യ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​യാ​യി അ​മൃ​ത

കൊ​ല്ലം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​ഹാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി യു​നെ​സ്കോ​യു​ടെ​യും അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യു​നെ​സ്കോ ചെ​യ​ർ ഓ​ൺ അ​സി​സ്റ്റീ​വ് ടെ​ക്‌​നോ​ള​ജി ഇ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​മ്പ​സി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ഇ​തോ​ടെ ഒ​രേ​സ​മ​യം മൂ​ന്ന് യു​നെ​സ്‌​കോ ചെ​യ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​മൃ​ത. യു​നെ​സ്കോ​യു​ടെ യൂ​ണി​ട്വി​ൻ യു​നെ​സ്കോ ചെ​യേ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള ചെ​യ​റി​ന്‍റെ ഉ​ട​മ്പ​ടി യു​നെ​സ്കോ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഡ്രി അ​സു​ലേ, അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. വെ​ങ്ക​ട്ട് ര​ങ്ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഒ​പ്പു​വ​ച്ചു.

ഈ ​ചെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ-​ഗ​വേ​ണ​ൻ​സ് സേ​വ​ന​ങ്ങ​ൾ​ക്കാ​യി സൈ​ൻ ലാം​ഗ്വേ​ജ് സം​യോ​ജി​പ്പി​ച്ച ആ​ക്സ​സി​ബി​ലി​റ്റി ഇ​ന​ന്‍റ​ർ​ഫേ​സ് സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​ന്‍റെ പ്രാ​രം​ഭ പ​തി​പ്പ് ഇ​തി​ന​കം കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​വും നാ​ഷ​ണ​ൽ ഇ-​ഗ​വേ​ണ​ൻ​സ് ഡി​വി​ഷ​നും വി​ക​സി​പ്പി​ച്ച ഉ​മാ​ങ് പ്ലാ​റ്റ്ഫോ​മി​ൽ ന​ട​പ്പി​ലാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2029 ജൂ​ൺ വ​രെ പ്രാ​ബ​ല്യ​ത്തി​ൽ നി​ൽ​ക്കു​ന്ന ഈ ​ചെ​യ​റി​ന് അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല സ്‌​കൂ​ൾ ഓ​ഫ് ബി​സി​ന​സ് വി​ഭാ​ഗം ഡീ​ൻ ഡോ. ​ര​ഘു രാ​മ​ൻ, സ്‌​കൂ​ൾ ഓ​ഫ് ക​മ്പ്യൂ​ട്ടിംഗ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് ഡീ​ൻ ഡോ. ​പ്രേ​മ നെ​ടു​ങ്ങാ​ടി എ​ന്നി​വ​ർ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കും. ഡോ. ​മ​നീ​ഷ വി. ​ര​മേ​ഷ് അ​ധ്യ​ക്ഷ​യാ​യി​ട്ടു​ള്ള യു​നെ​സ്കോ ചെ​യ​ർ ഓ​ൺ എ​ക്സ്പീ​രി​യ​ൻ​ഷ​ൽ ലേ​ർ​ണി​ംഗ് ഫോ​ർ സ​സ്റ്റ​യി​ന​ബി​ൾ ഇ​ന്നോ​വേ​ഷ​ൻ ആ​ന്‍റ്ഡെ​വ​ല​പ്പ്മെ​ന്‍റ് ഡോ. ​ഭ​വാ​നി റാ​വു അ​ധ്യ​ക്ഷ​യാ​യി​ട്ടു​ള്ള യു​നെ​സ്കോ ചെ​യ​ർ ഓ​ൺ ജെ​ന്‍റ​ർ ഈ​ക്വാ​ലി​റ്റി ആ​ന്‍റ് വു​മ​ൺ എം​പ​വ​ർ​മെ​ന്‍റ് എ​ന്നി​ങ്ങ​നെ ര​ണ്ട് യു​നെ​സ്‌​കോ ചെ​യ​റു​ക​ൾ നേ​ര​ത്തെ അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

Latest News

Up