Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amritsar

Video

നടുക്കുന്ന ക്രൂരത; വീടിന് മുന്നിൽ ഭ​ർ​ത്താ​വ് നോക്കി നിൽക്കെ വെടിയേറ്റ് വീണ് നവവധു

പ​ഞ്ചാ​ബി​ലെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ പ​ട്ടി​യി​ലെ ഗാ​ർ​ഡ​ൻ കോ​ള​നി​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​പ്പ് പ്ര​ദേ​ശ​ത്തെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

വെ​റും ര​ണ്ട് മാ​സം മു​മ്പ് വി​വാ​ഹി​ത​യാ​യ 23 -കാ​രി റൂ​ബി​യാ​ണ് സ്വ​ന്തം വീ​ടി​ന് മു​ന്നി​ൽ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു വീ​ണ​ത്. റൂ​ബി​യു​ടെ ഭ​ർ​ത്താ​വ് അ​ൻ​ഷ് ഗ്രോ​വ​ർ വീ​ടി​ന് പു​റ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ അ​വി​ടെ​യെ​ത്തി​യ അ​ക്ര​മി അ​ദ്ദേ​ഹ​ത്തെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്ത റൂ​ബി​യെ അ​ക്ര​മി വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് റൂ​ബി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ മു​ത്ത​ശ്ശി റീ​നു ബാ​ല മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

പെ​ട്ടെ​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ​ക​ച്ചു​പോ​യ വീ​ട്ടു​കാ​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന റൂ​ബി​യെ ഉ​ട​ൻ​ത​ന്നെ പ​ട്ടി​യി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​മൃ​ത്‌​സ​റി​ലെ ഗു​രു നാ​നാ​ക്ക് ദേ​വ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വം ന​ട​ന്ന​യു​ട​ൻ പ​ട്ടി സി​റ്റി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഇ​ൻ​സ്പെ​ക്ട​ർ ക​ൻ​വാ​ൽ​ജി​ത് റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

പ​ട്ടി സ്വ​ദേ​ശി ത​ന്നെ​യാ​യ ക​ര​ൺ എ​ന്ന യു​വാ​വാ​ണ് കൃ​ത്യ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

അ​ക്ര​മ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ലെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

കു​റ്റ​വാ​ളി​യെ എ​ത്ര​യും വേ​ഗം നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും റൂ​ബി​യു​ടെ കു​ടും​ബം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up