Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anakulam

സ​ഞ്ചാ​രി​ക​ളേ ഇ​തി​ലേ ഇ​തി​ലേ... ആ​ന​ക്കാ​ഴ്ച്ച​ക​ളു​മാ​യി ആ​ന​ക്കു​ളം

മാ​ങ്കു​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ സ​ജീ​വ​മാ​ക്കു​ന്ന​ത് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളാ​ണ്. മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ധാ​രാ​ള​മു​ണ്ടെ​ങ്കി​ലും ആ​ന​ക്കു​ള​ത്തെ ഈ ​കാ​ട്ടാ​ന​ക​ളെ കാ​ണാ​ന്‍​കൂ​ടി​യാ​ണ് സ​ഞ്ചാ​രി​ക​ള്‍ മാ​ങ്കു​ള​ത്തേ​ക്കെ​ത്തു​ന്ന​ത്.

വേ​ന​ല്‍​ക്കാ​ല​മാ​രം​ഭി​ച്ച​തോ​ടെ കാ​ട്ടാ​ന​ക​ള്‍ വീ​ണ്ടും ആ​ന​ക്കു​ള​ത്തെ പു​ഴ​യി​ലേ​ക്കെ​ത്തി​ത്തു​ട​ങ്ങി. അ​ടു​ത്ത മ​ഴ​ക്കാ​ലം വ​രെ ആ​ന​ക്കു​ള​ത്തെ ഈ ​ആ​ന​ക്കാ​ഴ്ച്ച​ക​ള്‍ നീ​ളും.

കാ​ടി​നെ​യും നാ​ടി​നെ​യും വേ​ര്‍​തി​രി​ക്കു​ന്ന ഈ​റ്റ​ച്ചോ​ല​യാ​റ്റി​ലെ​ത്തി മ​തി​വ​രു​വോ​ളം കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ വെ​ള്ളം കു​ടി​ക്കും. തൊ​ട്ട​രി​കി​ലെ​ന്നോ​ണം​നി​ന്ന് സ​ഞ്ചാ​രി​ക​ള്‍​ക്ക് ഈ ​കാ​ഴ്ച്ച കാ​ണാം.

കു​ട്ടി​യാ​ന​ക​ളും കൊ​മ്പ​ന്‍​മാ​രു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​കും. വേ​ന​ല്‍ ക​ന​ക്കു​ന്ന​തോ​ടെ ആ​ന​ക്കൂ​ട്ട​ങ്ങ​ള്‍ പ​ല​ത് മാ​റി മാ​റി വ​ന്ന് വെ​ള്ളം കു​ടി​ച്ച് മ​ട​ങ്ങും.​

വി​നോ​ദ സ​ഞ്ചാ​ര സീ​സ​ണാ​രം​ഭി​ച്ചാ​ല്‍ സ്വ​ദേ​ശീ​യ​രും വി​ദേ​ശീ​യ​രു​മെ​ല്ലാം ഒ​രു​മി​ച്ച് ആ​ന​ക​ളു​ടെ വ​ര​വും കാ​ത്ത് ആ​ന​ക്കു​ള​ത്ത് ഒ​ത്തു​കൂ​ടും.

വേ​ന​ല്‍​ക്കാ​ല​മാ​രം​ഭി​ച്ച​തോ​ടെ മാ​ങ്കു​ള​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ പ്ര​തീ​ക്ഷ.

Latest News

Up