ശ്രീനഗർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വിൻഡ് സ്ക്രീനിൽ പരുന്തിടിച്ചതിനെത്തുടർന്ന് തകർന്ന ചില്ലുകൾ തുളഞ്ഞുകയറി ലോക്കോപൈലറ്റിനു പരിക്കേറ്റു.
അനന്ത്നാഗ് ജില്ലയിൽ ബിജ്ബെഹ്റയ്ക്കും അനന്ത്നാഗ് റെയിൽവേ സ്റ്റേഷനുമിടയിലാണു സംഭവം. ബാരാമുള്ള- ബനിഹാൽ ട്രെയിനിന്റെ ലോക്കോപൈലറ്റിനാണു പരിക്കേറ്റത്.
കാബിനുള്ളിലേക്കു വീണ പരുന്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.