കൊടുങ്ങല്ലൂർ: നഗരസഭയിൽ നിർമാണം പൂർത്തീകരിച്ച ആനാപ്പുഴ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു.
എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 36.50 ലക്ഷം രൂപയും നഗരസഭയുടെ 15.80 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ചെയർപേഴ്സൺ ടി.കെ. ഗീത, വൈസ് ചെയർമാൻ വി.എസ്. ദിനൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശേരി, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, പാർവതി, ഡോ.കെ.ജെ. ജീന, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.