കണ്ണൂർ: നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതില്‍ നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ.
ജയിലിനുപുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഇതുപോലുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇവരെ പോലുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവുമെന്നും ദിവ്യ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന തലക്കെട്ടോടെയാണ് പി.പി. ദിവ്യയുടെ കുറിപ്പ്. ഇര ധൈര്യമായി പരാതി നൽകണമെന്നും ഇല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗീക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കുമെന്നും ദിവ്യ പറഞ്ഞു.
നിങ്ങൾ ധൈര്യമായി ഇറങ്ങു. അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട)മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും എന്ന് എഴുതിയാണ് പി.പി. ദിവ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.