Movies
വീട്ടിലും സ്വന്തം സ്ഥാപനങ്ങളിലും റെയ്ഡ് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടന് ആര്യ. ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലുകളിലും ഉടമയുടെ വീട്ടിലും നടന്ന ആദായനികുതി റെയ്ഡുമായി ബന്ധപ്പെടുത്തി വന്ന റിപ്പോര്‍ട്ടുകളാണ് നടന് നിഷേധിച്ചത്.
നടന് ആര്യയുടെ പൂനമല്ലിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹോട്ടലുകള്‍ താന്‍ തലശേരി സ്വദേശിയായ കുഞ്ഞിമൂസയ്ക്ക് വിറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലിന്റെ വിവിധ ശാഖകളില്‍ റെയ്ഡ് ആരംഭിച്ചത്.
വേളാച്ചേരി, കൊട്ടിവാക്കം, കില്‍പ്പോക്ക്, തരമണി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഉടമ കുഞ്ഞിമൂസയുടെ തരമണിയിലെ വീട്ടിലുമായിരുന്നു പരിശോധന.
കുഞ്ഞിമൂസയുടെ കേരളത്തിലെ സ്ഥാപനങ്ങളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് ചെന്നൈയിലെ ഹോട്ടലുകളിലെ റെയ്ഡെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.