കൊച്ചി: ആഗോള സുസ്ഥിരതാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര പരിശോധന വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ദേശീയ ശ്രദ്ധ നേടി.
സുസ്ഥിരതയിലും ഇഎസ്ജി പ്രവര്‍ത്തനങ്ങളിലും ഇത്തരമൊരു ആഗോള അംഗീകാരം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാലയാണിത്. ഔദ്യോഗിക സുസ്ഥിരതാപങ്കാളിയായ സൈന്‍ ആണ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി പരിശോധന നടത്തിയത്.
രാജ്യത്തെ നാനൂറിലധികം സ്വകാര്യ സര്‍വകലാശാലകളില്‍ വച്ച് സ്കോപ്പ് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ റിപ്പോര്‍ട്ടുകള്‍ സമഗ്രമായി തയാറാക്കി പുറത്തുവിടുന്ന ആദ്യ വിദ്യാഭ്യാസസ്ഥാപനമെന്ന ചരിത്രനേട്ടവും ഇതോടെ കൊച്ചി ജെയിന് സര്‍വകലാശാലയ്ക്കു സ്വന്തമായി. കേരളത്തില്‍ ഇത്തരമൊരു സുപ്രധാന ചുവടുവയ്പ് നടത്തുന്ന ആദ്യ സര്‍വകലാശാല എന്നനിലയില്‍ സുസ്ഥിരതാ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാകുകയാണ് ഈ സ്ഥാപനം.
സുസ്ഥിരത മുന്‍നിര്‍ത്തിയാണ് സര്‍വകലാശാല ഭാവിപദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. 2033ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഇല്ലാതാക്കി നെറ്റ് സീറോ പദവി കൈവരിക്കാനാണു ജെയിന് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം.
ഇതിനായി ഓരോ വര്‍ഷവും 10 മുതല്‍ 20 ശതമാനം വരെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള കര്‍മപദ്ധതികള്‍ സര്‍വകലാശാല തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.