Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basketball:

ഇന്‍റർസ്കൂൾ ബാസ്കറ്റ് ബോൾ: വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ചാ​​​മ്പ്യ​​​ന്മാ​​​ർ

വാ​​​ഴ​​​ക്കു​​​ളം: കാ​​​ർ​​​മ​​​ൽ ട്രോ​​​ഫി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ഥ​​​മ അ​​​ഖി​​​ല കേ​​​ര​​​ള ഇ​​​ന്‍റ​​​ർ സ്കൂ​​​ൾ ബാ​​​സ്ക​​​റ്റ് ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ സീ​​​നി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളും സീ​​​നി​​​യ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളി​​​ൽ കോ​​​ഴി​​​ക്കോ​​​ട് പ്രോ​​​വി​​​ഡ​​​ൻ​​​സ് ജി​​​എ​​​ച്ച്എ​​​സ്എ​​​സും ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

ഇ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ലും കൊ​​​ര​​​ട്ടി ലി​​​റ്റി​​​ൽ ഫ്ല​​​വ​​​ർ എ​​​ച്ച്എ​​​സ്എ​​​സാ​​​ണ് റ​​​ണ്ണ​​​റ​​​പ്പ്. സീ​​​നി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഫൈ​​​ന​​​ലി​​​ൽ കാ​​​ർ​​​മ​​​ൽ 84-82 ന് ​​​വി​​​ജ​​​യ‌ി​​​ച്ച​​​പ്പോ​​​ൾ സീ​​​നി​​​യ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ പോ​​​രാ​​​ട്ട​​​ത്തി​​​ൽ 57-44 എ​​​ന്ന സ്കോ​​​റി​​​നാ​​​യി​​​രു​​​ന്നു പ്രോ​​​വി​​​ഡ​​​ൻ​​​സി​​​ന്‍റെ വി​​​ജ​​​യം.

സ​​​ബ്ജൂ​​​ണി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലും കാ​​​ർ​​​മ​​​ലാ​​​ണു ജേ​​​താ​​​ക്ക​​​ൾ. ഫൈ​​​ന​​​ലി​​​ൽ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ച്ച്എ​​​സ്എ​​​സി​​​നെ​​​യാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് (66-32).

കേ​​​ര​​​ള ബാ​​​സ്ക​​​റ്റ് ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​സി. ആ​​​ന്‍റ​​​ണി സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

  സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ.​​​ തോ​​​മ​​​സ് മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ, കാ​​​ർ​​​മ​​​ൽ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ.​​​ ജോ​​​ൺ​​​സ​​​ൺ വെ​​​ട്ടി​​​ക്കു​​​ഴി​​​യി​​​ൽ, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ബി​​​ഖി​​​ൽ അ​​​ര​​​ഞ്ഞാ​​​ണി​​​യി​​​ൽ, ബാ​​​സ്ക​​​റ്റ് ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ക​​​ൻ ഡോ.​​​ പ്രി​​​ൻ​​​സ് കെ.​​​ മ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Up