Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bekal Fort

മ​ണി​ര​ത്‌​ന​വും മ​നീ​ഷ കൊ​യ്‌​രാ​ള​യും​ബേ​ക്ക​ല്‍ കോ​ട്ട​യി​ലേ​ക്ക്

എ.​ആ​ര്‍.​റ​ഹ്‌​മാ​ന്‍റെ മാ​ന്ത്രി​ക​സം​ഗീ​ത​വും വൈ​ര​മു​ത്തു​വി​ന്‍റെ കാ​വ്യ​ഭം​ഗി​യും ഹ​രി​ഹ​ര​ന്‍റെ​യും കെ.​എ​സ്. ചി​ത്ര​യു​ടെ​യും ആ​ലാ​പ​ന​മി​ക​വും മാ​ത്ര​മാ​യി​രു​ന്നി​ല്ല ബോം​ബെ എ​ന്ന ത​മി​ഴ്‌​സി​നി​മ​യി​ലെ "ഉ​യി​രേ ഉ​യി​രേ... വ​ന്ത് എ​ന്നോ​ട് ക​ല​ന്തു​വി​ട്' എ​ന്ന ഗാ​ന​ത്തെ അ​ന​ശ്വ​ര​മാ​ക്കി​യ​ത്.

മ​ഴ​യി​ല്‍ കു​ളി​ച്ച് പ​ച്ച​പു​ത​ച്ച് നി​ല്‍​ക്കു​ന്ന ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ വ​ശ്യ​സൗ​ന്ദ​ര്യ​ത്തി​നും അ​തി​ല്‍ വ​ലി​യ പ​ങ്കു​ണ്ടാ​യി​രു​ന്നു. അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ശേ​ഖ​റും മ​നീ​ഷ കൊ​യ്‌​രാ​ള​യു​ടെ ഷൈ​ലാ​ബാ​നു​വും ഇ​ന്നും സി​നി​മാ​പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പ്ര​ണ​യ​ജോ​ഡി​ക​ളാ​ണ്.

1995ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യു​ടെ 30-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വേ​ള​യി​ല്‍ ബോം​ബെ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ണ്ടും ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ എ​ത്തു​ക​യാ​ണ്.

സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്‌​നം, നാ​യി​ക മ​നീ​ഷ കൊ​യ്‌​രാ​ള, കാ​മ​റ​മാ​ന്‍ രാ​ജീ​വ് മേ​നോ​ന്‍ എ​ന്നി​വ​ര്‍ 20നു ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ബേ​ക്ക​ല്‍ ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

പ്രി​യ​ദ​ര്‍​ശ​ന്‍റെ ഒ​രു മു​ത്ത​ശ്ശി​ക്ക​ഥ പോ​ലെ ചു​രു​ക്കം ചി​ല സി​നി​മ​ക​ള്‍ ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​യൊ​ക്കെ വ​ലി​യ സാ​മ്പ​ത്തി​ക​പ​രാ​ജ​യം നേ​രി​ട്ട​തോ​ടെ രാ​ശി​യി​ല്ലാ​ത്ത ലൊ​ക്കേ​ഷ​ന്‍ ആ​യാ​ണ് ഇ​തു ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍ ബോം​ബെ​യി​ല്‍ അ​തു​വ​രെ ആ​രും ചി​ത്രീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത രീ​തി​യി​ല്‍ അ​ത്ര​യും മ​നോ​ഹ​ര​മാ​യാ​ണ് മ​ണി​ര​ത്‌​ന​വും കാ​മ​റ​മാ​ന്‍ രാ​ജീ​വ് മേ​നോ​നും ആ ​ഗാ​ന​രം​ഗം ചി​ത്രീ​ക​രി​ച്ച​ത്.

സി​നി​മ പാ​ന്‍ ഇ​ന്ത്യ​ന്‍ ലെ​വ​ലി​ല്‍ വ​ന്‍​വി​ജ​യം നേ​ടി​യ​തോ​ടെ നി​ര​വ​ധി സി​നി​മ​ക​ള്‍ ഇ​വി​ടെ ചി​ത്രീ​ക​രി​ക്കു​ക​യും ടൂ​റി​സം രം​ഗ​ത്തെ ബേ​ക്ക​ലി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കു വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ക​യും ചെ​യ്തു.

Latest News

Up