Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bible Quiz

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

ബി​ർ​മിം​ഗ്ഹാം: "വ​ലി​യ നോ​മ്പി​ൽ വ​ച​നം പ​ഠി​ക്കാം - Let Us Learn the Word During Sauma Ramba' എ​ന്ന ആ​ഹ്വാ​ന​വു​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ റൗ​ണ്ടി​ന് ഇ​ന്ന് തു​ട​ക്കം.

വി​വി​ധ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 2,500 മ​ത്സ​രാ​ർ​ഥി​ക​ൾ ഈ ​വ​ർ​ഷം സു​വ​റ ക്വി​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു. രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​നു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​മാ​യി സു​വാ​റ ബൈ​ബി​ൾ ക്വി​സ് മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത് പ്രെ​സ്റ്റ​ൺ റീ​ജി​യ​ണി​ൽ നി​ന്നാ​ണ്. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ണും മൂ​ന്നാം സ്ഥാ​നം കാ​ന്‍റ​ർ​ബ​റി റീ​ജി​യ​ണും നേ​ടി.

മി​ഷ​ൻ ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത് മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ണി​ലെ സെ​ന്‍റ് തോ​മ​സ് അ​പ്പൊ​സ്ത​ലി​ക് മി​ഷ​ൻ, വി​ഥി​ൻ​ഷോ​യി​ലാ​ണ്. ര​ണ്ടാം സ്ഥാ​നം പ്രെ​സ്റ്റ​ൺ റീ​ജി​യ​ണി​ലെ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് ദി ​ച​ർ​ച്ച് മി​ഷ​ൻ, ലി​വ​ർ​പൂ​ൾ നേ​ടി. മൂ​ന്നാം സ്ഥാ​നം ബെ​ർ​മിം​ഗ്ഹാം റീ​ജി​യ​ണി​ലെ ഔ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്ച്വ​ൽ ഹെ​ൽ​പ് മി​ഷ​ൻ, സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ന്‍റ് സ്വ​ന്ത​മാ​ക്കി.

വ​ലി​യ നോ​മ്പു​കാ​ല​ത്ത് ബൈ​ബി​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കു​ക​യും ദൈ​വ​വ​ച​നം ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റ് വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ‘സു​വാ​റ ബൈ​ബി​ൾ ക്വി​സ് 2026’-ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ല​ഭ്യ​മാ​കും. മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​മാ​വ​ലി​യും സ​മ​യ​ക്ര​മ​വും ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഫൈ​ന​ൽ മ​ത്സ​രം ഏ​പ്രി​ൽ 11ന് ​ലി​വ​ർ​പൂ​ളി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്നും ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

Latest News

Up