പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സിഎച്ച് സെന്റർ ഗവണ്മെന്റ് ആശുപത്രിയിലെ രക്തബാങ്ക് കേന്ദ്രീകരിച്ചുള്ള രക്തദാന കാന്പയിൻ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി.എം. ജബ്ബാർഹാജി നിർവഹിച്ചു.
പെരിന്തൽമണ്ണ സിഎച്ച് സെന്ററിന്റെ വാർഷികത്തോടനുബന്ധിച്ചാണ് കാന്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. എംഎസ്എഫ് നേതാക്കളായ പി.ടി. മുറത്ത്, അൻസാർ ഒടുവിൽ, അഫീസ്, അജമൽ, സമീർ, ആദിൽ ഇടുവമ്മൽ, റശൂക്, ഹംദാൻ, സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശീയ യുവജനദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, ജില്ലാ പഞ്ചായത്ത് മെംബർ സുകുമാരൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറ, സി.എച്ച്. സെന്റർ ജനറൽ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ, ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷീനാലാൽ തുടങ്ങിയവർ സംബന്ധിച്ചു.