Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Fair I

Pathanamthitta

ജി​ല്ലാ പു​സ്ത​ക​മേ​ള എ​ഡ്യു​ഫെ​സ്റ്റ് നാ​ളെ മു​ത​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ


മ​ല്ല​പ്പ​ള്ളി: പ​ത്താ​മ​ത് ജി​ല്ലാ പു​സ്ത​ക​മേ​ള നാ​ളെ മു​ത​ൽ 28 വ​രെ മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ക്കും.
ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര സ്മാ​ര​ക ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഇ​ത​ര സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. ക​ല, കാ​യി​കം, ശാ​സ്ത്രം, സാ​ഹി​ത്യം, കാ​രു​ണ്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി സെ​മി​നാ​റു​ക​ളും ച​ർ​ച്ചാ ക്‌​ളാ​സു​ക​ളും അ​ര​ങ്ങേ​റും.
നാ​ളെ രാ​വി​ലെ 10.30ന് ​രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മ​ല്ല​പ്പ​ള്ളി - തി​രു​വ​ല്ല റോ​ഡി​ലെ വ​ലി​യ​പ്ലാ​വു​ങ്ക​ൽ കെ​ട്ടി​ട​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന, ജി​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ഉ​ന്ന​ത സ്ഥാ​നം നേ​ടി​യ ജി​ല്ല​യി​ലെ പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, കാ​ർ​ഷി​ക സെ​മി​നാ​ർ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​രം തു​ട​ങ്ങി​യ​വ ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും.

Latest News

Up