Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brochure

Middle East and Gulf

മ്യൂ​സി​ക്ക​ൽ ആ​ൽ​ബത്തിന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ർ​ജ: യു​എ​ഇ​യു​ടെ ഈ​ദ് അ​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളി​ക​ൾ പു​റ​ത്തി​റ​ക്കി​യ "അ​ൽ വ​ത്ത​ൻ' എ​ന്ന മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​ത്തി​ന്‍റെ ബ്രോ​ഷ​ർ ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ലെ പു​സ്ത​ക മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

കോൺഗ്രസ് നേതാവ് വി.​ടി. ബ​ൽ​റാം ബ്രോ​ഷ​ർ റി​യ​ൽ ബെ​വ് അ​ബ്ദു​ൽ സ​ത്താ​റി​ന് ന​ൽ​കിയാണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി യു​എ​ഇ​യു​ടെ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ആ​ൽ​ബ​ങ്ങ​ൾ​ക്ക് ര​ച​ന നി​ർ​വ​ഹി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഇ​ബ്രാ​ഹിം കാ​ര​ക്കാ​ടാ​ണ് ​ഗാ​ന​ത്തി​ന് ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ സ​ഹോ​ദ​രി​മാ​രാ​യ ഫാ​ത്തി​മ​യും ന​സ്‌​റി​നും ആ​ല​പി​ച്ച ഈ ​ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മാ​ണ​വും സം​വി​ധാ​ന​വും ഹം​സ ഗു​രു​ക്ക​ൾ തി​രൂ​ർ ആ​ണ് നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്.

ഹൈ​ദ​ർ ത​ട്ട​താ​ഴ​ത്ത്, ഇ​ബ്രാ​ഹിം കാ​ര​ക്കാ​ട്, ഹം​സ ഗു​രു​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Up