Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buon Natale Thrissur

ചു​വ​ന്നു​തു​ടു​ത്ത് ബോ​ൺ ന​ത്താ​ലെ; പാ​പ്പാ​ത​ടാ​ക​മാ​യി പൂ​ര​ന​ഗ​രി

തൃ​ശൂ​ര്‍: ആ​യി​ര​ക്ക​ണ​ക്കി​നു സാ​ന്താ​പു​ഷ്പ​ങ്ങ​ൾ പൂ​ത്തൊ​ഴു​കു​ന്ന ക്രി​സ്മ​സ് ത​ടാ​ക​മാ​യി പൂ​ര​ന​ഗ​രി. ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ​ക്കു നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി കൈ​വ​ഴി​യാ​യി ഒ​ഴു​യെ​ത്തി​യ സാ​ന്താ​ക്ലോ​സു​മാ​ർ. ക്രി​സ്മ​സ് കു​ളി​ർ​മ​യി​ൽ ചു​വ​ന്നു​തു​ടു​ത്ത് പൂ​ര​ന​ഗ​രി. ഇ​തു തൃ​ശൂ​രി​ന്‍റെ സ്വ​ന്തം ബോ​ൺ ന​ത്താ​ലെ!

ഭ​ക്തി​നി​ർ​ഭ​ര​മാ​യ ക്രി​സ്മ​സ് രാ​വി​ന്‍റെ ആ​ത്മീ​യ​ത​യി​ൽ​നി​ന്ന് പാ​പ്പാ​പ്പൂ​ര​ത്തി​ന്‍റെ മാ​സ്മ​രി​ക ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ന്ന് ഒ​ഴു​കു​ക​യാ​യി​രു​ന്നു ന​ഗ​രം. ഒ​രേ താ​ള​ത്തി​ല്‍ ചു​വ​ടു​വ​ച്ച പാ​പ്പാ​മാ​രു​ടെ ഫ്ലാ​ഷ് മോ​ബ് നൃ​ത്ത​ങ്ങ​ളും മ​നോ​ഹ​ര​മാ​യ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും സാം​സ്കാ​രി​ക ന​ഗ​രി​യി​ൽ വി​സ്മ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​മ​ർ​പ്പു​മാ​യി വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ബോ​ൺ ന​ത്താ​ലെ റാ​ലി ന​ഗ​ര​മു​ഖ​ത്തെ​ത്തി​യ​ത്. പ​തി​ന​യ്യാ​യി​ര​ത്തോ​ളം ക്രി​സ്മ​സ് പാ​പ്പ​മാ​ർ ന​ഗ​ര​ത്തെ ചു​വ​പ്പ​ണി​യി​ച്ച് സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പാ​ട്ടി​ന​നു​സ​രി​ച്ചാ​യി​രു​ന്നു നൃ​ത്ത​ച്ചു​വ​ടു​ക​ൾ. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്നാ​യി​രു​ന്നു റാ​ലി​യു​ടെ തു​ട​ക്കം.

ബോ​ൺ ന​ത്താ​ലെ ആ​വേ​ശം പ​ട​ർ​ത്തി വേ​ന​ൽ​ത്തു​ന്പി​ക​ളെ​പ്പോ​ലെ സ്കേ​റ്റിം​ഗ് പാ​പ്പാ​മാ​രാ​ണു സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് ഇ​ര​ന്പി​ക്ക​യ​റി​യ​ത്. അ​തി​നു പി​റ​കി​ലാ​യി സ​മ്മാ​ന​ങ്ങ​ൾ വാ​രി​വി​ത​റി റോ​ബോ​ട്ട് പാ​പ്പ​യും, പ​റ​ക്കു​ന്ന ഡ്രോ​ൺ പാ​പ്പ​യും. എ​ഐ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ആ​വി​ഷ്കാ​ര​ങ്ങ​ളൊ​ക്കി മി​ക​വു​പു​ല​ർ​ത്തി​യ​ത് ചെ​റു​തു​രു​ത്തി ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ്.

തൊ​ട്ടു​പി​റ​കി​ൽ കു​തി​ര​വ​ണ്ടി​യി​ൽ മ​ന്ദം​മ​ന്ദം തി​രു​കു​ടും​ബം. അ​തി​നു പി​റ​കി​ലാ​യി​രു​ന്നു ബോ​ൺ ന​ത്താ​ലെ​യു​ടെ പ്ര​മു​ഖ​ര​ട​ങ്ങു​ന്ന നേ​തൃ​നി​ര. കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്‌​ഗോ​പി, മേ​യ​ർ നി​ജി ജ​സ്റ്റി​ൻ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ്, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട്, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ആ​ർ. ബി​ന്ദു എ​ന്നി​വ​രാ​ണു തൃ​ശൂ​ര‍ പൗ​രാ​വ​ലി​യു​ടെ​യും തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ണ്‍ ന​ത്താ​ലെ ഘോ​ഷ​യാ​ത്ര​യെ തൃ​ശൂ​രി​ന്‍റെ സാം​സ്‌​കാ​രി​കോ​ത്സ​വ​മാ​ക്കി ന​യി​ച്ച​ത്.

തൊ​ട്ടു​പി​റ​കി​ലാ​യി വീ​ൽ​ച്ചെ​യ​ർ പാ​പ്പ​മാ​ർ കാ​ഴ്ച​ക്കാ​രു​ടെ മ​നം​ക​വ​ർ​ന്നു. കു​തി​ര ര​ഥ​ത്തി​ലേ​റി​യ വ​ലി​യ കു​ടും​ബ​ത്തെ കൗ​തു​ക​ത്തോ​ടെ​യാ​ണു കാ​ണി​ക​ൾ വ​ര​വേ​റ്റ​ത്. അ​തി​നു​ശേ​ഷ​മാ​ണു ബോ​ൺ ന​ത്താ​ലെ​യു​ടെ ആ​വേ​ശ​ത്തി​ര​ക​ളു​യ​ർ​ത്തി ആ​സ്വാ​ദ​ക​രെ ആ​ന​ന്ദ​ത്തി​ലാ​റാ​ടി​ച്ച ഫ്ലാ​ഷ് മോ​ബ് ക​ളി​ക്കു​ന്ന പാ​പ്പ​മാ​ർ അ​ണി​നി​ര​ന്ന​ത്. ഒ​രോ ഇ​ട​വ​ക​യി​ലെ​യും ഇ​ത്ത​രം ഡാ​ൻ​സിം​ഗ് പാ​പ്പാ​സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ലാ​യാ​ണ് ഫ്ലോ​ട്ടു​ക​ളും ടാ​ബ്ലോ​ക​ളും ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദീ​പി​ക പ​ത്രം, അ​ർ​ണോ​സ് പാ​തി, ചാ​വ​റ​യ​ച്ച​ൻ എ​ന്നി​വ​രു​ടെ ദൃ​ശ്യ​ങ്ങ​ളു​മാ​യി ഭാ​ര​ത​ത്തി​നു ക്രൈ​സ്ത​വ​രു​ടെ സം​ഭാ​വ​ന​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്ന ഫ്ലോ​ട്ട്, മ​ദ​ർ​ തെ​രേ​സ​യ്ക്കു ചു​റ്റും കൊ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വു​കാ​ഴ്ച​ക​ൾ, മോ​ശ​യും 10 ദൈ​വ ക​ല്പ​ന​ക​ളും, ദാ​വീ​ദും ഗോ​ലി​യാ​ത്തും, സാം​സ​ൺ സിം​ഹ​ത്തി​ന്‍റെ ത​ല​ത​ക​ർ​ക്കു​ന്ന ദൃ​ശ്യം തു​ട​ങ്ങി​യ​വ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഗ​ലീ​ലി ത​ടാ​ക​ത്തി​ൽ യേ​ശു​വും ശി​ഷ്യ​ന്മാ​രും, തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പൂ​ര​പ്രൗ​ഢി​യു​ടെ നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കി തെ​ക്കേ​ഗോ​പു​ര​ന​ട ത​ള്ളി​ത്തു​റ​ന്നു​വ​രു​ന്ന ച​മ​യാ​ല​ങ്കാ​ര​വി​ഭൂ​ഷി​ത​മാ​യ ക​രി​വീ​ര​ച്ച​ന്തം, പു​ലി​ക്ക​ളി, കൂ​ടി​യാ​ട്ടം, ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി എ​ന്നി​വ​യും അ​ണി​നി​ര​ന്നു.

വി​വി​ധ മ​ത​പു​രോ​ഹി​ത​ന്മാ​ർ അ​ണി​നി​ര​ന്ന മ​ത​മൈ​ത്രി സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്ന ടാ​ബ്ലോ, എ​ഡി 52ൽ ​വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​നം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് പാ​ല​യൂ​ർ പ​ള്ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ദൃ​ശ്യം, പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു​മു​ന്പി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ലേ​ക്കു നോ​ക്കി​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ തു​ട​ങ്ങി മൊ​ത്തം 17 നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ ബോ​ൺ ന​ത്താ​ലെ​യി​ൽ ആ​സ്വാ​ദ​ക​ർ​ക്കു ക്രി​സ്മ​സ് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി​യ​ത്.

അ​തി​രൂ​പ​ത​യി​ലെ 16 ഫൊ​റോ​ന​ക​ൾ​ക്കു കീ​ഴി​ലെ 230 ഇ​ട​വ​ക​ക​ളി​ലെ പ്ര​തി​നി​ധി​ക​ളാ​ണു ബോ​ൺ ന​ത്താ​ലെ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. 165 പ​ള്ളി​ക​ളി​ൽ​നി​ന്നു പാ​പ്പ​മാ​രെ​ത്തി. ചി​ത്ര​കാ​ര​ൻ ഫ്രാ​ൻ​സി​സ് കോ​ട​ങ്ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച​ത്.

സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി​യ ഘോ​ഷ​യാ​ത്ര രാ​ത്രി ഏ​റെ വൈ​കി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ത​ന്നെ സ​മാ​പി​ച്ചു. ബോ​ണ്‍ ന​ത്താ​ലെ ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Latest News

Up