Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Fire

മു​ണ്ട​ക്ക​യ​ത്ത് ടൂ​റി​സ്റ്റ് ബ​സി​നു തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ധു​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട സ​മ​യ​ത്ത് 45 യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ബ​സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നു പി​ന്നാ​ലെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ബ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് കു​മ​ളി, ക​ട്ട​പ്പ​ന ഭാ​ഗത്തേക്കുള്ള​ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​ണ്.

 

 

Kerala

പെ​ട്രോ​ൾ പ​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ക​ത്തി​ന​ശി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

തൃ​ശൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ക​ത്തി​ന​ശി​ച്ചു. പു​ത്ത​ൻ​ചി​റ മ​ങ്കി​ടി ജം​ഗ്ഷ​നി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. തീ ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ബ​സു​ക​ളി​ലേ​ക്കും പെ​ട്രോ​ൾ പ​മ്പി​ലേ​ക്കും പ​ട​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

മ​ങ്കി​ടി​യി​ലെ പി​സി​കെ പെ​ട്രോ​ളി​യം എ​ന്ന പേ​രി​ലു​ള്ള പ​മ്പി​നോ​ട് ചേ​ർ​ന്നാ​ണ് ആ​റ് സ്വ​കാ​ര്യ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ചാ​ല​ക്കു​ടി-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സു​ഹൈ​ൽ എ​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് തീ​പ​ട​ർ​ന്ന​തും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്ത​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ബ​സു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. തീ​പി​ടി​ച്ച ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള മു​റി​ക്കും തീ​പി​ടി​ച്ച് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സം​ഭ​വ​സ​മ​യ​ത്ത് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​നാ​ണ് സം​ഭ​വം ക​ണ്ട​ത്. ഇ​യാ​ൾ ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ള​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മാ​ള പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Latest News

Up