ചവറ: കെപിഎസ്ടിഎ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സിഎം കിഡ്സ് സ്കോളർഷിപ്പ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. ഉപജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.പരീക്ഷയുടെ ഉപജില്ലാതല ഉദ്ഘാടനം സംസ്ഥാന നിർവ്വാഹക സമിതിയംഗം പ്രിൻസി റീന തോമസ് നിർവഹിച്ചു.
ചടങ്ങിൽ ഉപജില്ലാ പ്രസിഡന്റ് ബിജു ഡാനിയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ വരുൺലാൽ,പി.വത്സ, ഉണ്ണി ഇലവിനാൽ, ഷബിൻ കബീർ, രാജ് ലാൽ തോട്ടുവാൽ,ആനി കെ ജോർജ്, അബിൻ ഷാ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു