Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CSL

കൊച്ചി കപ്പല്‍ശാലയിൽ മി​​​ക​​​വി​​​ന്‍റെ കൈയൊ​​​പ്പു ചാ​​​ർ​​​ത്തി പ​​​ടി​​​യി​​​റ​​​ക്കം

കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡ് ലി​​​മി​​​റ്റ​​​ഡ് (സി​​​എ​​​സ്എ​​​ല്‍) ചെ​​​യ​​​ര്‍മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി പ​​​ത്തു വ​​​ര്‍ഷം സേ​​​വ​​​നം ചെ​​​യ്ത മ​​​ധു എ​​​സ്. നാ​​​യ​​​ര്‍ ഇ​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്നു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ക​​​പ്പ​​​ല്‍ശാ​​​ല​​​യെ മി​​​ക​​​വി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ച്ചു​​​യ​​​ര്‍ത്തി​​​യാ​​​ണ് പ​​​ടി​​​യി​​​റ​​​ക്കം.

നേ​​​വ​​​ല്‍ ആ​​​ര്‍ക്കി​​​ടെ​​​ക്ച​​​ര്‍ ആ​​​ന്‍ഡ് ഷി​​​പ്പ് ബി​​​ല്‍ഡിം​​​ഗി​​​ല്‍ ബി​​​രു​​​ദ​​​വും ജ​​​പ്പാ​​​നി​​​ലെ ഒ​​​സാ​​​ക്ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്നു നേ​​​വ​​​ല്‍ ആ​​​ര്‍ക്കി​​​ടെ​​​ക്ച​​​ര്‍ ആ​​​ന്‍ഡ് ഓ​​​ഷ്യ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ മാ​​​സ്റ്റ​​​ര്‍ ബി​​​രു​​​ദ​​​വു​​​മു​​​ള്ള മ​​​ധു എ​​​സ്. നാ​​​യ​​​ര്‍ ഗു​​​രു​​​വാ​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 1988 ജൂ​​​ണി​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി​​​യാ​​​യാ​​​ണു സി​​​എ​​​സ്എ​​​ലി​​​ല്‍ എ​​​ത്തി​​​യ​​​ത്. 2016 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ചെ​​​യ​​​ര്‍മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ സി​​​എ​​​സ്എ​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ വ​​​ള​​​ര്‍ച്ച​​​യ്ക്കും മാ​​​റ്റ​​​ങ്ങ​​​ള്‍ക്കും സാ​​​ക്ഷി​​​യാ​​​യി. 2017 ഓ​​​ഗ​​​സ്റ്റി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യ ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ 1,443 കോ​​​ടി സ​​​മാ​​​ഹ​​​രി​​​ച്ച് സി​​​എ​​​സ്എ​​​ല്‍ ഒ​​​രു ലി​​​സ്റ്റ​​​ഡ് സ്ഥാ​​​പ​​​ന​​​മാ​​​യി മാ​​​റി.

180 കോ​​​ടി നി​​​ക്ഷേ​​​പ​​​ത്തോ​​​ടെ കോ​​​ല്‍ക്ക​​​ത്ത​​​യി​​​ല്‍ സ്ഥാ​​​പി​​​ച്ച ആ​​​ധു​​​നി​​​ക ഇ​​​ന്‍ലാ​​​ന്‍ഡ് വാ​​​ട്ട​​​ര്‍വേ ഷി​​​പ്പ് യാ​​​ര്‍ഡി​​​ലൂ​​​ടെ ഹൂ​​​ഗ്ലി കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന പൂ​​​ര്‍ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ​​​ബ്‌​​​സി​​​ഡി​​​യ​​​റി ആ​​​രം​​​ഭി​​​ച്ച് പു​​​തി​​​യ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ചു​​​വ​​​ടു​​​വ​​​ച്ചു. ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ ക​​​പ്പ​​​ലു​​​ക​​​ള്‍ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ര്‍മാ​​​ണ​​​സാ​​​മ​​​ഗ്രി​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന ക​​​ര്‍ണാ​​​ട​​​ക മാ​​​ല്‍പെ​​​യി​​​ലെ ടെ​​​ബ്മ ഷി​​​പ്പ്‌​​​യാ​​​ര്‍ഡ് സി​​​എ​​​സ്എ​​​ല്‍ ഏ​​​റ്റെ​​​ടു​​​ത്തു. ഇ​​​തി​​​പ്പോ​​​ള്‍ ഉ​​​ഡു​​​പ്പി കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന​​​പേ​​​രി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ചു ലാ​​​ഭ​​​ക​​​ര​​​മാ​​​യി മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്.

1,799 കോ​​​ടി ചെ​​​ല​​​വി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡ്രൈ ​​​ഡോ​​​ക്ക് കൊ​​​ച്ചി​​​യി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്തു. 970 കോ​​​ടി ചെ​​​ല​​​വി​​​ല്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഷി​​​പ്പ് റി​​​പ്പ​​​യ​​​ര്‍ ഫെ​​​സി​​​ലി​​​റ്റി വി​​​ക​​​സി​​​പ്പി​​​ച്ച​​​തും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. 2024- 25ല്‍ ​​​സി​​​എ​​​സ്എ​​​ലി​​​ന്‍റെ ടേ​​​ണോ​​​വ​​​ര്‍ 4,820 കോ​​​ടി​​​യി​​​ലെ​​​ത്തി. ച​​​രി​​​ത്ര​​​ത്തി​​​ലെ മി​​​ക​​​ച്ച സാ​​​മ്പ​​​ത്തി​​​ക പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ത്.

മ​​​ധു എ​​​സ്. നാ​​​യ​​​ര്‍ വി​​​ര​​​മി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ (ഫി​​​നാ​​​ന്‍സ്) വി.​​​ജെ. ജോ​​​സ് കൊ​​​ച്ചി ക​​​പ്പ​​​ല്‍ശാ​​​ല​​​യു​​​ടെ ചെ​​​യ​​​ര്‍മാ​​​ന്‍ ആ​​​ന്‍ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും.

Latest News

Up