Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caesars Palace Hotel

ഗ്ലോബല്‍ പീസ് പാര്‍ലമെന്‍റ് കോട്ടയത്ത്

കോ​ട്ട​യം: വേ​ള്‍ഡ് പീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്ലോ​ബ​ല്‍ പീ​സ് പാ​ര്‍ല​മെ​ന്‍റ് കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ക്കും. ജ​നു​വ​രി ഒ​ന്‍പ​തി​നു രാ​വി​ലെ ഒ​ന്‍പ​തു മു​ത​ല്‍ രാ​ത്രി 6.30വ​രെ നാ​ഗ​മ്പ​ട​ത്തു​ള്ള സീ​സ​ര്‍ പാ​ല​സ് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന പാ​ര്‍ല​മെ​ന്‍റി​ൽ അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. 30 വ​ര്‍ഷ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന വേ​ള്‍ഡ് പീ​സ് മി​ഷ​ന് 54 രാ​ജ്യ​ങ്ങ​ളി​ല്‍ പ്രാ​തി​നി​ധ്യ​മു​ണ്ട്.

പാ​ര്‍ല​മെ​ന്‍റ് ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വേ​ള്‍ഡ് പീ​സ് മി​ഷ​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ര്‍മാ​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന്‍ നേ​തൃ​ത്വം ന​ല്കും.

മു​ന്‍ അം​ബാ​സ​ഡ​ര്‍ ടി.​പി. ശ്രീ​നി​വാ​സ​ന്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക ദ​യാ​ബാ​യി, ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട്, സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ, മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, പ്ര​ഫ. ജോ​ര്‍ജ് തോ​മ​സ്, ഡോ. ​മ​നോ​ജ് കു​റൂ​ര്‍, ബ​ഥ​നി മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ആ​ര്‍ദ്ര, ബി​ഷ​പ് ഡോ. ​ജോ​ര്‍ജ് പ​ള്ളി​പ്പ​റ​മ്പി​ല്‍, ഡോ. ​അ​ബ് ദു​ള്‍ ഖാ​ദ​ര്‍, ഡോ. ​ടോം കു​ന്നു​പു​റം, പ്ര​ഫ. ക​വി​യൂ​ര്‍ ശി​വ​പ്ര​സാ​ദ്, സി​സ്റ്റ​ര്‍ ജെ​സി മ​രി​യ, സി​സ്റ്റ​ര്‍ ജോ​വാ​ന്‍ ചു​ങ്ക​പ്പു​ര, പ്ര​ഫ. ക​മ​ല, പ്രി​യ ബേ​ബി, ബീ​ന അ​ജി​ത്ത്, ഡോ. ​ബി​ബു നാ​രാ​യ​ണ്‍, സം​വി​ധാ​യ​ക​ന്‍ ജോ​ഷി മാ​ത്യു, ജോ​സ് ചെ​റി​യാ​ന്‍, ഡോ. ​റൂ​ബി​ള്‍ രാ​ജ്, ബി​ജോ​യി ചെ​റി​യാ​ന്‍, ഡോ. ​എം.​ആ​ര്‍. ഉ​ണ്ണി, ഡോ. ​ജി​ജി ജോ​സ​ഫ് കു​ട്ടൂ​മ്മേ​ല്‍, അ​ഭി​ലാ​ഷ് ജോ​സ​ഫ്, ഡീ​നോ പി. ​വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

സ​മാ​പ​ന സ​മ്മേ​ള​നം മു​ന്‍അം​ബാ​സ​ഡ​ര്‍ ടി.​പി. ശ്രീ​നി​വാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വേ​ള്‍ഡ് പീ​സ് അ​ക്കാ​ദ​മി അ​വാ​ര്‍ഡു​ക​ള്‍ ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് സ​മ്മാ​നി​ക്കും. സ​മാ​ധാ​ന​ത്തി​നു​ള്ള അ​വാ​ര്‍ഡ് അ​മേ​രി​ക്ക​ന്‍ വൈ​റ്റ് ഹൗ​സി​ലെ സീ​നി​യ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ കു​ര്യ​നും ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ അ​വാ​ര്‍ഡ് എ​യ്‌​റോ ക​ണ്‍ട്രോ​ള്‍ ഇ​ന്‍കോ​ര്‍പ്പ​റേ​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ടൈ​റ്റ​സി​നും വി​മ​ന്‍ എം​പ​വ​ര്‍മെ​ന്‍റ് അ​വാ​ര്‍ഡ് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക ദ​യാ​ബാ​യി​ക്കും സ​മ്മാ​നി​ക്കും.

വേ​ള്‍ഡ് പീ​സ് മി​ഷ​ന്‍റെ ഗ്ലോ​ബ​ല്‍ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡു​ക​ള്‍ സി​ജോ വ​ട​ക്ക​ന്‍, സി​സ്റ്റ​ര്‍ മെ​ല്ലോ​മ്മ (ആ​ഫ്രി​ക്ക), ഡോ. ​ജ​യ​കു​മാ​ര്‍, ഫാ. ​ഡേ​വി​ഡ് ചി​റ​മ്മേ​ല്‍, ബാ​ബു സ്റ്റീ​ഫ​ന്‍ (അ​മേ​രി​ക്ക), ജോ​സ് ജോ​സ​ഫ് (യു​എ​ഇ), ജോ ​കു​രു​വി​ള (ഫ്‌​ളാ​റി​ഡ) ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ക്കും സ​മ്മാ​നി​ക്കും.

Latest News

Up