Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Crashes I

Thrissur

ക​ട​യി​ലേ​ക്കു കാ​ര്‍ പാ​ഞ്ഞു​ക​യ​റി; ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്ക്

പു​തു​ക്കാ​ട്: റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വ​ഴി​യോ ര​ത്തെ പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.​ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന പു​തു​ക്കാ​ട് സ്വ​ദേ​ശി ദേ​വ​ദാ​സ്, ക​ട​യു​ടെ മു​ന്പില്‍ നി​ന്നി​രു​ന്ന ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ വെ​ണ്ടോ​ര്‍ സ്വ​ദേ​ശി ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രുത​ര​മ​ല്ല.

ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ദ​ര്‍ശ​നം ക​ഴി​ഞ്ഞ് വ​ന്നി​രു​ന്ന ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പ​ടെ ആ​റു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

റെ​യി​ല്‍​വേ ഗേ​റ്റ് ക​ട​ന്നു​വ​ന്ന കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ന്‍​പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​ശേ​ഷം ക​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

കാ​ര്‍ വ​രു​ന്ന​തു​ക​ണ്ട് ക​ട​യു​ടെ മു​ന്പില്‍ നി​ന്നി​രു​ന്ന മൂ​ന്നു​പേ​ര്‍ ഓ​ടി​മാ​റി​യ​തു​മൂ​ലം പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​അ​പ​ക​ട​ത്തി​ല്‍ ക​ട പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

Latest News

Up