Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardinal

Europe

ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ​യ്ക്ക് യു​കെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

ല​ണ്ട​ൻ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് യു​കെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.

ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​ർ, നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ക​വ​ൻ​ട്രി സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് മി​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​തോ​ലി​ക്കാ ബാ​വ​യെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ക​വ​ൻ​ട്രി മി​ഷ​ൻ പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ച്ചു. സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യി​ൽ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യു​ടെ​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ.​ഡോ. ലൂ​യി​സ് ച​രു​വി​ള പാ​പ്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 101 അം​ഗ ക​മ്മി​റ്റി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Latest News

Up