Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carlsen Win

റാ​​പി​​ഡ് ചെ​​സ് :ലോ​​ക കി​​രീ​​ടം കാ​​ൾ​​സ​​ന്

ദോ​​ഹ: ഫി​​ഡെ ലോ​​ക റാ​​പി​​ഡ് ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​ന് കി​​രീ​​ടം. ആ​​റാം ത​​വ​​ണ​​യാ​​ണ് കാ​​ൾ​​സ​​ൻ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. അ​​വ​​സാ​​ന റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ ഡ​​ച്ച് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ അ​​നി​​ഷ് ഗി​​രി​​യു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് കാ​​ൾ​​സ​​ൻ ഒ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ച​​ത്.

13 റൗ​​ണ്ടു​​ക​​ളി​​ൽ​​നി​​ന്ന് കാ​​ൾ​​സ​​ൻ 10.5 പോ​​യി​​ന്‍റ് നേ​​ടി​​യ​​പ്പോ​​ൾ 9.5 പോ​​യി​​ന്‍റു​​ള്ള റ​​ഷ്യ​​യു​​ടെ വ്ലാ​​ഡി​​സ്ലാ​​വ് ആ​​ർ​​ട്ടെ​​മീ​​വ് ര​​ണ്ടാ​​മ​​താ​​യി. 8.5 പോ​​യി​​ന്‍റു​​ള്ള ഇ​​ന്ത്യ​​യു​​ടെ അ​​ർ​​ജു​​ൻ എ​​രി​​ഗൈ​​സി​​ക്കാ​​ണ് വെ​​ങ്ക​​ലം. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ കൊ​​നേ​​രു ഹം​​പി​​യും വെ​​ങ്ക​​ലം നേ​​ടി.

നേ​​ര​​ത്തേ 2014, 2015, 2019, 2022, 2023 വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​ണ് കാ​​ൾ​​സ​​ന്‍റെ കി​​രീ​​ട നേ​​ട്ടം. മൂ​​ന്ന് തു​​ട​​ർ ജ​​യ​​ങ്ങ​​ളു​​മാ​​യി മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ താ​​രം അ​​വ​​സാ​​ന റൗ​​ണ്ടി​​ൽ അ​​നി​​ഷ് ഗി​​രി​​യു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പിരിഞ്ഞ്‌ കി​​രീ​​ട​​മു​​റ​​പ്പി​​ച്ചു.
നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഹം​​പി​​ക്കു മൂ​​ന്നാം കി​​രീ​​ടം ന​​ഷ്ട​​മാ​​യ​​ത്. റ​​ഷ്യ​​യു​​ടെ അ​​ല​​ക്സാ​​ഡ്ര ഗൊ​​റൈ​​കീ​​ന സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ൾ സു ​​ജി​​ന​​ർ വെ​​ള്ളി മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി.

മൂ​​ന്ന് പേ​​ർ​​ക്കും 8.5 പോ​​യി​​ന്‍റാ​​യി​​രു​​ന്നു നേ​​ടാ​​നാ​​യ​​ത്. ടൈ ​​ബ്രേ​​ക്ക​​റി​​ൽ ഇ​​രു​​വ​​ർ​​ക്കും ഹം​​പി​​യേ​​ക്കാ​​ൾ പോ​​യി​​ന്‍റ് വ​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്.

ഇ​​ന്ത്യ​​യു​​ടെ ബി. ​​സ​​വി​​ത ശ്രീ ​​നാ​​ലാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി. ആ​​ർ. വൈ​​ശാ​​ലി അ​​ഞ്ചാം സ്ഥാ​​ന​​ത്തും ദി​​വ്യ ദേ​​ശ്മു​​ഖ് എ​​ട്ടാം സ്ഥാ​​ന​​ത്തും ഡി. ​​ഹ​​രി​​ക 19-ാം സ്ഥാ​​ന​​ത്തു​​മെ​​ത്തി.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ക​​ളി​​ച്ച മ​​ല​​യാ​​ളി താ​​രം നി​​ഹാ​​ൽ സ​​രി​​ൻ 19-ാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. താ​​രം 8.5 പോ​​യി​​ന്‍റ് നേ​​ടി. ക്ലാ​​സി​​ക്ക് ലോ​​ക ചാ​​ന്പ്യ​​ൻ ഡി. ​​ഗു​​കേ​​ഷ് ഇ​​തേ പോ​​യി​​ന്‍റു​​മാ​​യി 20-ാം സ്ഥാ​​ന​​ത്തും ആ​​ർ. പ്ര​​ഗ്നാ​​ന​​ന്ദ 28-ാം സ്ഥാ​​ന​​ത്തും ഫി​​നി​​ഷ് ചെ​​യ്തു.

Latest News

Up