Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Filed Against

Alappuzha

നവജാത ശിശുവിന്‍റെ മരണത്തിൽ ചികിത്സാപ്പിഴവ് ; സ്വകാര്യ ആശുപത്രിക്കെതിരേ കേസ്

കാ​​​യം​​​കു​​​ളം: കാ​​​യം​​​കു​​​ള​​​ത്ത് ന​​​വ​​​ജാ​​​ത ശി​​​ശു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക്കെ​​​തി​​​രേ ചി​​​കി​​​ത്സാപ്പി​​​ഴ​​​വ് ആ​​​രോ​​​പി​​​ച്ച് കു​​​ടും​​​ബം. കാ​​​യം​​​കു​​​ള​​ത്തെ സ്വ​​കാ​​ര‍്യ ആ​​​ശു​​​പ​​​ത്രി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​റ്റാ​​​നം ഭ​​​ര​​​ണി​​​ക്കാ​​​വ് ഇ​​​ട​​​യി​​​ലെ ത​​​റ​​​യി​​​ൽ അ​​​ജീ​​​ഷ്-​​അ​​​തു​​​ല്യ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ആ​​​ൺ കു​​​ഞ്ഞാ​​​ണ് മ​​​രി​​​ച്ച​​​ത്. പ്ര​​​സ​​​വ​​​ത്തി​​​നാ​​​യി അ​​​തു​​​ല്യ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച് ക​​​ഴി​​​ഞ്ഞദി​​​വ​​​സം ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

കു​​​ഞ്ഞി​​​ന് ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് കു​​​റ​​​വാ​​​ണെ​​​ന്നും വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്ന് കു​​​ഞ്ഞി​​​നെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ന്നാ​​​ൽ, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​ന് മു​​​മ്പേ കു​​​ഞ്ഞ് മ​​​രി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പ് ബ്ലീ​​​ഡിം​​​ഗ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെത്തുട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ഡ്മി​​​റ്റ് ചെ​​​യ്യാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നാ​​​ണ് അ​​​തു​​​ല്യ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് അ​​​ജീ​​​ഷ് ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.​ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​സ്വ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ന് കാ​​​യം​​​കു​​​ളം പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

Latest News

Up