Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Scorn

പ്ര​തി​പ​ക്ഷ​ നി​ല​പാ​ട് കേ​ന്ദ്ര​ അ​വ​ഗ​ണ​ന​യ്ക്ക് പ്രോ​ത്സാ​ഹ​ന​മേ​കു​ന്നു: പി​ണ​റാ​യി വി​ജ​യ​ന്‍

കു​​​മ്പ​​​ള (കാ​​​സ​​​ര്‍​ഗോ​​​ഡ്): കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കു പ്രോ​​​ത്സാ​​​ഹ​​​ന​​​മേ​​​കു​​​ന്ന​​​താ​​​ണ് ഇ​​​വി​​​ടു​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. എ​​​ല്‍​ഡി​​​എ​​​ഫ് വ​​​ട​​​ക്ക​​​ന്‍ മേ​​​ഖ​​​ല വി​​​ക​​​സ​​​ന​​​മു​​​ന്നേ​​​റ്റ​​​ജാ​​​ഥ കു​​​മ്പ​​​ള​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ന​​​മ്മു​​​ടെ അ​​​യ​​​ല്‍​സം​​​സ്ഥാ​​​ന​​​മാ​​​യ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലും കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ല്‍ അ​​​തി​​​വേ​​​ഗ റെ​​​യി​​​ല്‍​പാ​​​ത​​​അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തു ന​​​ല്ല കാ​​​ര്യ​​​മാ​​​ണ്. പ​​​ക്ഷേ എ​​​ന്താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​യോ​​​ഗ്യ​​​ത? അ​​​തേ​​​ക്കു​​​റി​​​ച്ച് നാം ​​​ബോ​​​ധ​​​വാ​​​ന്മാ​​​രേ​​​ക​​​ണ്ട​​​തു​​​ണ്ട്.

പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ള്‍ വ​​​രു​​​മ്പോ​​​ള്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ രാ​​ഷ്‌​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട​​​ല്ല കേ​​​ര​​​ള​​​ത്തി​​​ല്‍ ചി​​​ല​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും നാ​​​ടി​​​ന്‍റെ പൊ​​​തു​​​ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഒ​​​രു​​​മി​​​ച്ച് ശ​​​ബ്ദ​​​മു​​​യ​​​ര്‍​ത്തും. എ​​​ന്നാ​​​ല്‍, എ​​​ല്ലാ പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും എ​​​തി​​​ര്‍​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളാ​​​യ കോ​​​ണ്‍​ഗ്ര​​​സും മു​​​സ്‌​​​ലിം​​​ലീ​​​ഗും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു കേ​​​ര​​​ള​​​ത്തെ ദ്രോ​​​ഹി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ കാ​​​ണു​​​ന്നതെന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു.

ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജാ​​​ഥാ ക്യാ​​​പ്റ്റ​​​ന്‍ എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍, എം.​​​വി. ജ​​​യ​​​രാ​​​ജ​​​ന്‍, ജാ​​​ഥാ മാ​​​നേ​​​ജ​​​ര്‍ പി. ​​​സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ര്‍ എം​​​പി, സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​എ​​​സ്. സ​​​ലീ​​​ഖ, മാ​​​ത്യു കു​​​ന്ന​​​പ്പ​​​ള്ളി, പി.​​​പി. ദി​​​വാ​​​ക​​​ര​​​ന്‍, പി.​​​എം. സു​​​രേ​​​ഷ്ബാ​​​ബു, മ​​​ന​​​യ​​​ത്ത് ച​​​ന്ദ്ര​​​ന്‍, കാ​​​സിം ഇ​​​രി​​​ക്കൂ​​​ര്‍, ബാ​​​ബു ഗോ​​​പി​​​നാ​​​ഥ്, വ​​​ട​​​ക്കോ​​​ട് മോ​​​നി​​​ച്ച​​​ന്‍, എ.​​​ജെ. ജോ​​​സ​​​ഫ്, നൈ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. എ​​​ല്‍​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​ണ്‍​വീ​​​ന​​​ര്‍ കെ.​​​പി. സ​​​തീ​​​ഷ്ച​​​ന്ദ്ര​​​ന്‍ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.
ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​നു പെ​​​രി​​​യാ​​​ട്ട​​​ടു​​​ക്ക​​​ത്തും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു കാ​​​ഞ്ഞ​​​ങ്ങാ​​​ട് കോ​​​ട്ട​​​ച്ചേ​​​രി​​​യി​​​ലും വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു കാ​​​ലി​​​ക്ക​​​ട​​​വി​​​ലും സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കും. തു​​​ട​​​ര്‍​ന്ന് ജാ​​​ഥ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കും. ജാ​​​ഥ 16നു ​​​പാ​​​ല​​​ക്കാ​​​ട് ത​​​രൂ​​​രി​​​ല്‍ സ​​​മാ​​​പി​​​ക്കും

Latest News

Up