Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Changanachery Arch Dioces

സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍ ന​ല്ല സം​സ്കാ​ര​ത്തി​ലേ​ക്കു ന​യി​ക്കു​ന്നു: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ന്മാ​​​​ര്‍ ന​​​​ല്ല സം​​​​സ്കാ​​​​ര​​​​ത്തി​​​​ലേ​​​​ക്കു ന​​​​മ്മെ ന​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍. സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​നും ബ​​​​ഹു​​​​ഭാ​​​​ഷാ പ​​​​ണ്ഡി​​​​ത​​​​നും ഭ​​​​ര​​​​ണ​​​​ക​​​​ര്‍​ത്താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന ഷെ​​​​വ. ഐ.​​​​സി. ചാ​​​​ക്കോ​​​​യു​​​​ടെ സ്മ​​​​ര​​​​ണാ​​​​ര്‍​ഥം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ സാ​​​​ഹി​​​​ത്യ, സാം​​​​സ്കാ​​​​രി​​​​ക അ​​​​വാ​​​​ര്‍​ഡ് പി​​​​എം​​​​ജി ലൂ​​​​ര്‍​ദ് ഹാ​​​​ളി​​​​ല്‍ വി.​​​​ജെ. ജ​​​​യിം​​​​സി​​​​നു സ​​​​മ്മാ​​​​നി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വി​​​​ക​​​​സി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു ക്രൈ​​​​സ്ത​​​​വ​​​​ര്‍​ക്കി​​​​ട​​​​യി​​​​ലെ സാ​​​​ഹി​​​​ത്യം. ക്രൈ​​​​സ്ത​​​​വ ചി​​​​ന്ത​​​​ക​​​​ള്‍ പ്ര​​​​സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​ട്ടേ​​​​റെ ര​​​​ച​​​​ന​​​​ക​​​​ളു​​​​ണ്ട്. എ​​​​ഴു​​​​ത്തി​​​​ല്‍ ക്രൈ​​​​സ്ത​​​​വ​​​​ര്‍​ക്ക് വ​​​​ലി​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​മു​​​​ണ്ട്. ആ​​​​ദ്യ​​​​കാ​​​​ല​​​​ത്ത് പ്രി​​​​ന്‍റിം​​​​ഗ് പ്ര​​​​സു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തും ക്രൈ​​​​സ്ത​​​​വ​​​​ര്‍​ക്കാ​​​​ണ്.

ഷെ​​​​വ. ഐ.​​​​സി. ചാ​​​​ക്കോ ശാ​​​​സ്ത്ര​​​​ജ്ഞ​​​​നും സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​നും എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി കേ​​​​ര​​​​ള​​​​ത്തി​​​​ന് വ​​​​ലി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.​​​ഈ ​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ വി.​​​​ജെ. ജ​​​​യിം​​​​സി​​​​നെ​​​​പ്പോ​​​​ലെ മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ല്‍ സാ​​​​ഹി​​​​ത്യരം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രുണ്ട് എ​​​​ന്ന​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണ്. മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ല്‍ ഇ​​​​നി​​​​യും മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നു വി.​​​​ജെ. ജെ​​​​യിം​​​​സി​​​​നു സാ​​​​ധി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്നും ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് ആ​​​​ശം​​​​സി​​​​ച്ചു.

അ​​​​സാ​​​​ധാ​​​​ര​​​​ണ വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യാ​​​​യി​​​​രു​​​​ന്നു ഷെ​​​​വ. ഐ.​​​​സി. ചാ​​​​ക്കോ​​​​യെ​​​​ന്നു ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ച്ച ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം പ​​​​റ​​​​ഞ്ഞു. ഔ​​​​ദ്യോ​​​​ഗി​​​​ക ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ ഒ​​​​രി​​​​ക്ക​​​​ലും ക​​​​റ പു​​​​ര​​​​ണ്ടി​​​​ല്ല. നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കി​​​​ഷ്ട​​​​മി​​​​ല്ലാ​​​​ത്ത​​​​തൊ​​​​ന്നും ഒ​​​​രു ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി എ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ അ​​​​ദ്ദേ​​​​ഹം ചെ​​​​യ്തി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ച​​​​ല​​​​ച്ചി​​​​ത്ര അ​​​​ക്കാ​​​​ദ​​​​മി മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പ്രേം​​​​കു​​​​മാ​​​​ര്‍ ച​​​​ട​​​​ങ്ങ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പി​​​​ആ​​​​ര്‍​ഒ അ​​​​ഡ്വ. ജോ​​​​ജി ചി​​​​റ​​​​യി​​​​ല്‍ അ​​​​വാ​​​​ര്‍​ഡ് ജേ​​​​താ​​​​വി​​​​നെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത കാ​​​​ര്‍​പ്പ് കോ-ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ ടോം ​​​​ജോ​​​​സ​​​​ഫ് ച​​​​മ്പ​​​​ക്കു​​​​ളം പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്രം വാ​​​​യി​​​​ച്ചു.

അ​​​​വാ​​​​ര്‍​ഡ് ജേ​​​​താ​​​​വ് വി.​​​​ജെ. ജ​​​​യിം​​​​സ് മ​​​​റു​​​​പ​​​​ടിപ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി. ലൂ​​​​ര്‍​ദ് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളു​​​​മാ​​​​യ മോ​​​​ണ്‍. ജോ​​​​ണ്‍ തെ​​​​ക്കേ​​​​ക്ക​​​​ര സ്വാ​​​​ഗ​​​​ത​​​​വും അ​​​​തി​​​​രൂ​​​​പ​​​​ത ജാ​​​​ഗ്ര​​​​ത സ​​​​മി​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജ​​​​യിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ല്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

Latest News

Up