Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chathannoor

കൊല്ലത്ത് വീണ്ടും തീപിടിത്തം: ഫയർഫോഴ്‌സിന്‍റെ 10 യൂണിറ്റുകൾ എത്തി തീ അണച്ചു

കൊ​ല്ലം: കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ലെ ട്രോ​റി​യ​ൽ മെ​റ്റ​ൽ​സ് പെ​യി​ന്‍റ് ഷോ​റൂ​മി​ൽ തീ​പി​ടു​ത്തം. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​ജേ​ഷ് ഭ​വ​ൻ സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ ശ​ബ്ദ​ത്തോ​ടെ പ​ട​ർ​ന്ന തീ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഷോ​റൂ​മി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ക​ട​പ്പാ​ക്ക​ട, ചാ​മ​ക്ക​ട, പ​ര​വൂ​ർ, ക​ല്ല​മ്പ​ലം തു​ട​ങ്ങി​യ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ​ത്തോ​ളം ഫ​യ​ർ ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

ക​ട​യോ​ട് ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന കി​ളി​ക്കൂ​ട്ടി​ലെ പ​ക്ഷി​ക​ൾ തീ​പി​ടി​ത്ത​ത്തി​ൽ വെ​ന്തു​ച​ത്തു. ഏ​ക​ദേ​ശം 75 ല​ക്ഷം രൂ​പ​യു​ടെ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണോ അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Up