മണ്ണയ്ക്കനാട്: കേന്ദ്രമന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി.
ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ മന്ത്രി രണ്ടര മണിക്കൂറോളം ക്ഷേത്രത്തിലുണ്ടായിരുന്നു. പ്രധാന വഴിപാടുകളായ ഒറ്റയട, 108 കുടം അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം തുടങ്ങിയവ സുരേഷ് ഗോപിയുടെ പേരിൽ വഴിപാട് നടത്തി. ചലച്ചിത്ര നടനും ദേവസ്വം രക്ഷാധികാരിയുമായ ബാബു നമ്പൂതിരിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.