Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City Council Member

Kannur

ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​ൻ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ

ത​ല​ശേ​രി: ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ഓ​ഡി​റ്റ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നും എ​ൻ​ജി​ഒ യൂ​ണി​യ​ൻ ത​ല​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ താ​ഴെ ച​മ്പാ​ട് വി​ന്നേ​ഴ്സ് കോ​ർ​ണ​റി​ലെ ഗോ​വി​ന്ദ സ​ദ​ന​ത്തി​ൽ എ​സ്. പ്ര​ത്യു​ഷി​നെ​യാ​ണ് (30) എ​ര​ഞ്ഞോ​ളി പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ഓ​ഫീ​സി​ൽ​നി​ന്നും ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞു പോ​യ പ്ര​ത്യു​ഷ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പാ​ല​യാ​ട് സെ​ൻ​ട്ര​ൽ ജൂ​ണി​യ​ർ ബേ​സി​ക് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നും, എ​സ്ഇ​ആ​ർ​ടി റി​സോ​ർ​സ് പേ​ഴ്സ​ണു​മാ​യ കെ.​കെ സു​രേ​ഷ് ബാ​ബു​വി​ന്‍റെ​യും പാ​നൂ​ർ കെ​കെ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക പ്ര​ഭാ​വ​തി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: അ​ബി​ന (പ​ന്ന്യ​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജൂ​ണി​യ​ർ ക്ല​ർ​ക്ക്). ഹൃ​ദ ഏ​ക മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: എ​സ്. പ്ര​സൂ​ൺ (എ​ൻ​ജി​നി​യ​ർ, ഹെ​ല്ല കോ​യ​മ്പ​ത്തൂ​ർ). സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി.

Latest News

Up