Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commonwealth

സിഎസ്പിഒസി സമ്മേളനം നാളെമുതൽ ഡൽഹിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ​​​യും പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും 28-ാമ​​​ത് സ​​​മ്മേ​​​ള​​​നം (സി​​​എ​​​സ്പി​​​ഒ​​​സി 2026) നാ​​​ളെ ഡ​​​ൽ​​​ഹി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. 42 രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഇ​​​തി​​​നോ​​​ട​​​കം അ​​​റി​​​യി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നും ബം​​​ഗ്ലാ​​​ദേ​​​ശും ഉ​​​ണ്ടാ​​​കി​​​ല്ല.

15ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലേ​​​ക്ക് 56 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ക്ഷ​​​ണി​​​ച്ച​​​താ​​​യി ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം, നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ങ്കി​​​ട​​​ൽ, പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ധീ​​​നം, പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ​​​യും സു​​​ര​​​ക്ഷ​​​യെ​​​യും കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ക്കു​​​ക, പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യം, ക്ഷേ​​​മം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും.

ജ​​​നാ​​​ധി​​​പ​​​ത്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. ഇ​​​തി​​​നു​​​മു​​​ന്പ് 2024ൽ ​​​ഉ​​​ഗാ​​​ണ്ട​​​യി​​​ലാ​​​യി​​​രു​​​ന്നു സ​​​മ്മേ​​​ള​​​നം ന​​​ട​​​ന്ന​​​ത്.

Latest News

Up