Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Competitions

Kottayam

കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ​​ത​​ല സ്‌​​പോ​​ര്‍​ട്‌​​സ് മ​​ത്സ​​ര​​ങ്ങ​​ള്‍ സം​ഘ​ടി​പ്പി​ച്ചു

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ അ​​തി​​രൂ​​പ​​താ​​ത​​ല സ്‌​​പോ​​ര്‍​ട്‌​​സ് മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ത്‌​​ല​​റ്റി​​ക്‌​​സ്-2025 എ​​സ്എ​​ച്ച് മൗ​​ണ്ട് സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു. ശാ​​ഖാ​ത​​ല​​ത്തി​​ല്‍ പി​​റ​​വം ശാ​​ഖ ഒ​​ന്നാം​സ്ഥാ​​ന​​വും വെ​​ള്ളൂ​​ര്‍, മ​​റ്റ​​ക്ക​​ര എ​​ന്നീ ശാ​​ഖ​​ക​​ള്‍ ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി.

മേ​​ഖ​​ലാത​​ല​​ത്തി​​ല്‍ പി​​റ​​വം മേ​​ഖ​​ല ഒ​​ന്നാം സ്ഥാ​​ന​​വും ക​​ടു​​ത്തു​​രു​​ത്തി മേ​​ഖ​​ല ര​​ണ്ടാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.

തി​​രു​​ഹൃ​​ദ​​യ ദാ​​സ​​സ​​മൂ​​ഹ സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍ ഫാ. ​​ജോ​​സ് ക​​ന്നു​​വെ​​ട്ടി​​യേ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി സ​​ണ്ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജെ​​ഫി​​ന്‍ ഒ​​ഴു​​ങ്ങാ​​ലി​​ല്‍, എ​​സ്എ​​ച്ച് മൗ​​ണ്ട് പ​​ള്ളി വി​​കാ​​രി​​യും ശാ​​ഖാ ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​ജോ​​സ് ചി​​റ​​യി​​ല്‍​പു​​ത്ത​​ന്‍​പു​​ര​​യി​​ല്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് നെ​​സ്റ്റ ബി​​നോ​​യ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ജോ​​സി​​നി ജോ​​ണ്‍​സ​​ണ്‍, റീ​​ജ​​ണ​​ല്‍ ഓ​​ര്‍​ഗ​​നൈ​​സ​​ര്‍ മെ​​ല്‍​വി​​ന്‍ മാ​​ത്യു, ഓ​​ര്‍​ഗ​​നൈ​​സ​​ര്‍ ഷി​​ജു മ​​ണ്ണു​​കു​​ന്നേ​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് സു​​ജി പു​​ല്ലു​​കാ​​ട്ട്, വൈ​​സ് ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ അ​​നു ഒ​​ര​​പ്പാ​​ങ്ക​​ല്‍, സെ​​ക്ര​​ട്ട​​റി ഏ​​ബ്ര​​ഹാം സ​​ജി പ​​ഴു​​മാ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.

Latest News

Up