അറ്റ്ലാന്റാ: ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ) നയിക്കുന്ന സുവർണനാദം വോള്യം 41 "ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഈ മാസം 23ന് നടക്കും.
അറ്റ്ലാന്റാ മാർത്തോമ്മാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗീത വിരുന്ന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് (ഐഡി: 769 374 4841, പാസ്വേർഡ്: music) തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
പരിപാടി ഇഎസ്ടി സമയം രാത്രി 8.30ന് നടക്കും (ഡാളസ് സമയം വെള്ളി രാത്രി 7.30, ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ഏഴ്). ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ ഉദ്ഘാടനവും സമാപന പ്രാർഥന റവ. സാം ലൂക്കോസും നിർവഹിക്കും.
സണ്ണി, ജോജു, സുരാനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്സി, ജെനി തുടങ്ങിയവർ സംഗീത വിരുന്നിൽ പങ്കെടുക്കും. ഈ സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.