Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conductor

ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് ചി​കി​ത്സ​യി​ലി​രു​ന്ന ബ​സ് ക​ണ്ട​ക്ട​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു. മം​ഗ​ലം​ഡാം ഓ​ലിം​ക​ട​വ് ജി​ബി​ൻ (49) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29ന് ​രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് ആ​ളെ ഇ​റ​ക്കാ​ൻ ബ​സ്റ്റോ​പ്പി​ൽ എ​ത്തു​മ്പോ​ഴേ​ക്കും മു​ൻ​ഭാ​ഗ​ത്തെ ഡോ​ർ തു​റ​ക്കു​ന്ന​തി​നി​ടെ ജി​ബി​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​യ്ക്ക് വീ​ണ ജി​ബി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

Latest News

Up