Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contaminated

മ​ധ്യ​പ്ര​ദേ​ശി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​വ​ർ ആ​ശു​പ​ത്രി​യി​ൽ

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച ഒ​മ്പ​ത് പേ​രെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ൻ​ഡോ​ർ ജി​ല്ല​യി​ലെ മൊ​ഹൗ​വി​ലാ​ണ് സം​ഭ​വം. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. പാ​റ്റി ബ​സാ​ർ, ച​ന്ദ​ർ മാ​ർ​ഗ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​ൻ​ഡോ​ർ ക​ള​ക്ട​ർ ശി​വം വ​ർ​മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ക​യും ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. രോ​ഗി​ക​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. പ്ര​ദേ​ശ​ത്തെ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും ശു​ചി​ത്വം പാ​ലി​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സം ഇ​ൻ​ഡോ​റി​ലെ ഭാ​ഗി​ര​ഥ്പു​ര മേ​ഖ​ല​യി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച നി​ര​വ​ധി പേ​ർ​ക്ക് അ​സു​ഖം ബാ​ധി​ക്കു​ക​യും മ​ര​ണം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു

Latest News

Up