Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CricketUpdate

ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് ബംഗ്ലാദേശ്; ബംഗ്ലാദേശിന്‍റെ സുരക്ഷാ വാദങ്ങൾ തള്ളി ഐസിസി

ദുബായി: 2026-ലെ ​ടി20 ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​കു​മ്പോ​ൾ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി മ​ത്സ​ര​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ബം​ഗ്ലാ​ദേ​ശ്.

ഇ​ന്ത്യ​യി​ൽ ബം​ഗ്ലാ​ദേ​ശ് ടീ​മി​ന് പ്ര​ത്യേ​ക സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളി​ല്ലെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ സു​ര​ക്ഷാ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് ഭ​ര​ണ​കൂ​ടം ത​യ്യാ​റാ​യി​ട്ടി​ല്ല.

ചി​ല വേ​ദി​ക​ളി​ലെ സ്വാ​ഭാ​വി​ക​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ ക​ടു​ത്ത സു​ര​ക്ഷാ ഭീ​ഷ​ണി​യാ​യി ബം​ഗ്ലാ​ദേ​ശ് കാ​യി​ക മ​ന്ത്രാ​ല​യം വ്യാ​ഖ്യാ​നി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ബം​ഗ്ലാ​ദേ​ശി​ലെ വ​രാ​നി​രി​ക്കു​ന്ന പൊ​തു​തി​ര​ഞ്ഞെ​ടു​പ്പും പ്ര​മു​ഖ താ​രം മു​സ്ത​ഫി​സു​ർ റ​ഹ്മാ​നെ ഐ​പി​എ​ല്ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും വി​ഷ​യ​ത്തെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.

ത​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ​ക്ക് ഇ​ന്ത്യ​യി​ൽ ജേ​ഴ്സി ധ​രി​ച്ച് എ​ത്താ​ൻ പ്ര​യാ​സ​മാ​യി​രി​ക്കു​മെ​ന്നും താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ബം​ഗ്ലാ​ദേ​ശ് വാ​ദി​ക്കു​മ്പോ​ൾ, ഐ​സി​സി ഇ​ത് ത​ള്ളി​ക്ക​ള​യു​ക​യാ​ണ്.

നി​ശ്ച​യി​ച്ച മ​ത്സ​ര​ക്ര​മ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും എ​ല്ലാ ടീ​മു​ക​ളും ടൂ​ർ​ണ​മെ​ന്‍റി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഐ​സി​സി​യു​ടെ നി​ല​പാ​ട്.

Latest News

Up