Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crime Branch

പാ​ല​ക്കാ​ട്ട് 28 കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണം: ക്രൈംബ്രാ​ഞ്ചി​നോ​ടു റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​​​​ച്ചി: പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ 13 വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള 28 കു​​​​ട്ടി​​​​ക​​​​ള്‍ ദു​​​​രൂ​​​​ഹ​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ മ​​​​രി​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ല്‍ വ​​​​സ്തു​​​​ത വ്യ​​​​ക്ത​​​​മാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ക്രൈം​​​ബ്രാ​​​​ഞ്ചി​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ന​​​​ല്‍​കി​​​​യ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ട്ട ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

2010നും 2023​​​​നും ഇ​​​​ട​​​​യി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യു​​​​ടെ അ​​​​തി​​​​ര്‍​ത്തി​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ 28 കു​​​​ട്ടി​​​​ക​​​​ളെ തൂ​​​​ങ്ങി​ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​ൽ പ​​​​ക്ഷ​​​​പാ​​​​ത​​​​മി​​​​ല്ലാ​​​​തെ​​​​യും സ്വ​​​​ത​​​​ന്ത്ര​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ര്‍​ജി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം. ഈ ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം പ്രാ​​​​ഥ​​​​മി​​​​ക ഘ​​​​ട്ട​​​​ത്തി​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി അ​​​​ന്വേ​​​​ഷ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​വ​​​​യാ​​​​ണ്.

എ​​​​ന്നാ​​​​ല്‍ പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളും മ​​​​റ്റു സാ​​​​ഹ​​​​ച​​​​ര്യ തെ​​​​ളി​​​​വു​​​​ക​​​​ളും ഈ ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ലി​​​​യ​​​തോ​​​​തി​​​​ലു​​​​ള്ള ദു​​​​രൂ​​​​ഹ​​​​ത​​​​യും കൊ​​​​ല​​​​പാ​​​​ത​​​​ക​​​സാ​​​​ധ്യ​​​​ത​​​​യും സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Kerala

11 ദി​വ​സ​മാ​യി രാ​ഹു​ൽ ഒ​ളി​വി​ൽ; പി​ടി​കൂ​ടാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പു​തി​യ സം​ഘം

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ടി​കൂ​ടാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പു​തി​യ സം​ഘം. ക​ഴി​ഞ്ഞ 11 ദി​വ​സ​മാ​യി രാ​ഹു​ൽ ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്.

ആ​ദ്യ സം​ഘ​ത്തി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ രാ​ഹു​ലി​ന് ചോ​രു​ന്നു​വെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. രാ​ഹു​ൽ ബെം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ര​ണ്ടാ​മ​ത്തെ കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ത്ര​യും വേ​ഗം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തു​ന്നു​ണ്ട്. ഈ ​കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഒ​രു കേ​സി​ൽ മാ​ത്ര​മാ​ണ് രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​ട്ടു​ള്ള​ത്.

Kerala

സി​ബി​ഐ ച​മ​ഞ്ഞ് മൂ​ന്നു കോ​ടി ത​ട്ടി​യെ​ടു​ത്ത യു​പി സ്വ​ദേ​ശി​യെ ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി

ത​​​ളി​​​പ്പ​​​റ​​​മ്പ് (ക​​​ണ്ണൂ​​​ർ): സി​​​ബി​​​ഐ ച​​​മ​​​ഞ്ഞ് മൂ​​​ന്നു കോ​​​ടി 15.5 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്ത യു​​​പി സ്വ​​​ദേ​​​ശി​​​യെ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. സി​​​ബി​​​ഐ ച​​​മ​​​ഞ്ഞ് ക​​​ണ്ണൂ​​​ർ മൊ​​​റാ​​​ഴ സ്വ​​​ദേ​​​ശി റി​​​ട്ട. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മൂ​​​ന്നു കോ​​​ടി 15.5 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പ് സം​​​ഘം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ന​​​വാ​​​ബ്ഗ​​​ഞ്ച് സ്വ​​​ദേ​​​ശി റോ​​​ഹി​​​ത് സ​​​ർ​​​സ​​​ദി​​​നെ (32) റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നു​​​ജ് പ​​​ലി​​​വാ​​​ലി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി കീ​​​ർ​​​ത്തി ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​സ്.​​​ഐ. മ​​​നോ​​​ജ് കാ​​​നാ​​​യി, എ​​​എ​​​സ്ഐ എ​​​സ്.​​​ജി. സ​​​തീ​​​ശ​​​ൻ , സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ കെ.​​​വി. അ​​​നീ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

സി​​​ബി​​​ഐ​​​യി​​​ൽ​​​നി​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് വി​​​ദേ​​​ശ​​​ത്ത് ക​​​ഴി​​​യു​​​ന്ന മ​​​ക്ക​​​ളു​​​ള്ള മൊ​​​റാ​​​ഴ പാ​​​ളി​​​യ​​​ത്ത് വ​​​ള​​​പ്പി​​​ലെ അ​​​ശ്വ​​​തി ഹൗ​​​സി​​​ൽ കാ​​​രോ​​​ത്ത് വ​​​ള​​​പ്പി​​​ൽ ഭാ​​​ർ​​​ഗ​​​വ​​​നി​​​ൽ (74) നി​​​ന്ന് പ്ര​​​തി​​​ക​​​ൾ പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. 2024 സെ​​​പ്റ്റം​​​ബ​​​ർ 19 നും ​​​ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നും ഇ​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സി​​​ബി​​​ഐ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ​​​റ​​​ഞ്ഞ് സാ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് വീ​​​ഡി​​​യോ കോ​​​ൾ ചെ​​​യ്ത് സ​​​ർ​​​വ​​​യ​​​ല​​​ൻ​​​സി​​​ൽ നി​​​ർ​​​ത്തു​​​ക​​​യും സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​നി​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ വ​​​ഴി പ​​​ല​​​ത​​​വ​​​ണ​​​ക​​​ളാ​​​യി പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് പ​​​ണം മാ​​​റ്റി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി ഒ​​​രു കോ​​​ടി 20 ല​​​ക്ഷം രൂ​​​പ പി​​​ൻ​​​വ​​​ലി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​ത്തി​​​നു പ്ര​​​തി​​​യെ​​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ​​​ത്തി​​​യ ക്രൈം​​​ബ്രാ​​​ഞ്ച്സം​​​ഘം സാ​​​ഹ​​​സി​​​ക​​​മാ​​​യാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​​​അ​​​റ​​​സ്റ്റു ചെ​​​യ്തു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് കേ​സെ​ടു​ത്തു. കേ​സ് പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റും. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി കൂ​ടി​യാ​യ എ​ച്ച്. വെ​ങ്കി​ടേ​ഷാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ​യും മേ​ധാ​വി.

സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ അ​ധി​കാ​ര​മു​ള്ള​തു​കൊ​ണ്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൺ പോ​റ്റി​യും സ​ഹാ​യി​ക​ളും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പ​ടെ കേ​സി​ൽ പ​ത്ത് പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്.

ക​വ​ർ​ച്ച, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, വി​ശ്വാ​സ വ​ഞ്ച​ന, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

അ​തു​ല്യ​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം റ​ദ്ദാ​ക്കി; പി​ന്നാ​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ക്രൈം​ബ്രാ​ഞ്ച്

 

കൊ​ല്ലം: ഷാ​ർ​ജ​യി​ൽ​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ അ​തു​ല്യ​യു​ടെ ഭ​ർ​ത്താ​വ് സ​തീ​ശി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ക്രൈം​ബ്രാ​ഞ്ച്. കൊ​ല്ലം പ്രി​ൻ​സി​പ്പ​ൾ സെ​ക്ഷ​ൻ​സ് കോ​ട​തി സ​തീ​ശി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ​തീ​ശി​നെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. ജൂ​ലൈ 19-ന് ​പു​ല​ർ​ച്ചെ​യാ​ണ് ഷാ​ർ​ജ​യി​ലെ ഫ്ലാ​റ്റി​ൽ കൊ​ല്ലം കോ​യി​വി​ള സ്വ​ദേ​ശി അ​തു​ല്യ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​തു​ല്യ​യു​ടേ​ത് കൊ​ല​പാ​ത​ക​മെ​ന്നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ കൊ​ല​പാ​ത​ക​ത്തി​ന് തെ​ളി​വി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ ഭ​ർ​ത്താ​വ് സ​തീ​ശ​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന വി​ശ​ദ വാ​ദ​ത്തി​ന് ഒ​ടു​വി​ലാ​ണ് കേ​സി​ൽ സ​തീ​ശി​നെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Latest News

Up