Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crowd

ടെര്‍മിനലിന് പുറത്തേക്ക് നീണ്ട് ക്യൂ; വാട്ടര്‍ മെട്രോയില്‍ തിരക്കേറുന്നു

കൊച്ചി: ഡിസംബര്‍ വെക്കേഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന മേഖലയായി മാറി വാട്ടര്‍ മെട്രോ. കൊച്ചിന്‍ കാര്‍ണിവല്‍ കാണാനായി വിദേശികളും സ്വദേശികളും ഒരുപോലെ എത്തിയതോടെ വാട്ടര്‍ മെട്രോയില്‍ തിരക്ക് ഏറിയിരിക്കുകയാണ്. ഇതോടെ ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നിന്നും ടിക്കറ്റ് എടുക്കാനുള്ള ക്യൂ ടെര്‍മിനലിന്റെ പുറത്തേക്ക് നീണ്ടു കിടക്കുകയാണ്.

ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രക്കാരാണ് ഇതിലേറെയും. കൊച്ചിയിലെ നിലവിലെ ട്രാഫിക് ബ്ലോക്കില്‍ റോഡ് മാര്‍ഗം ഫോര്‍ട്ട് കൊച്ചിയില്‍ എത്താന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ വിദേശകളും സ്വദേശികളും വാട്ടര്‍ മെട്രോയെ ഏറ്റെടുത്തിട്ടുണ്ട്. പുതുവത്സര ദിനത്തില്‍ വാട്ടര്‍ മെട്രോയില്‍ ഇനിയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത.

എന്നാല്‍ അധികം ആളുകള്‍ക്ക് ഒന്നിച്ച് മെട്രോ ബോട്ടുകളില്‍ യാത്ര ചെയ്യാനാവില്ല. പരമാവധി 100 പേര്‍ക്ക് കയറാമെങ്കിലും 96 പേര്‍ കയറുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി മെട്രോയുടെ വാതില്‍ അടയും. പുതുവത്സര ആഘോഷത്തിനായി ഒരുപാട് ആളുകള്‍ എത്തുന്നതിനാല്‍ വാട്ടര്‍ മെട്രോ സര്‍വീസ് പുലര്‍ച്ചെ നാല് വരെ നീട്ടിയിട്ടുണ്ട്.

ഹൈക്കോര്‍ട്ടില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ 50 രൂപയാണ് ടിക്കറ്റിനായി ഈടാക്കുന്നത്. പുതുവത്സരത്തില്‍ നിരക്കില്‍ നേരിയ വര്‍ധനവ് ഉണ്ടാവും. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ എത്താന്‍ വലിയ നിരക്ക് ഇല്ലെങ്കിലും ബോട്ടുകള്‍ കുറവാണ്. അതിനാല്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് വാട്ടര്‍ മെട്രോയെയാണ്.

Latest News

Up