Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cuba

ക്യൂ​ബ​യ്ക്ക് സ​ഹാ​യ​വു​മാ​യി മെ​ക്സി​ക്ക​ൻ ക​പ്പ​ലു​ക​ൾ

ഹ​​​​വാ​​​​ന: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​പ​​​​രോ​​​​ധം മൂ​​​​ലം ഇ​​​​ന്ധ​​​​ന​​​​പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ ക്യൂ​​​​ബ​​​​യ്ക്കു സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി മെ​​​​ക്സി​​​​ക്കൻ ക​​​​പ്പ​​​​ലു​​​​ക​​​​ളെ​​​​ത്തി. മെ​​​​ക്സി​​​​ക്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ര​​​​ണ്ടു ക​​​​പ്പ​​​​ലു​​​​ക​​​​ളാ​​​​ണു ക്യൂ​​​​ബ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

പാ​​​​ൽ, അ​​​​രി, ബീ​​​​ൻ​​​​സ്, മീ​​​​ൻ, മാം​​​​സ ഉ​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ടി​​​​ന്നി​​​​ല​​​​ട​​​​ച്ച ട്യൂ​​​​ണ, സ​​​​സ്യ എ​​​​ണ്ണ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 536 ട​​​​ൺ ഭ​​​​ക്ഷ്യസാ​​​​ധ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഒ​​​​രു ക​​​​പ്പ​​​​ലി​​​​ലു​​​​ള്ള​​​​ത്.

ര​​​​ണ്ടാ​​​​മ​​​​ത്തെ ക​​​​പ്പ​​​​ലി​​​​ൽ 277 ട​​​​ണ്ണി​​​​ല​​​​ധി​​​​കം പാ​​​​ൽ​​​​പ്പൊ​​​​ടി​​​​യാ​​​​ണു​​​​ള്ള​​​​ത്. ക​​​​പ്പ​​​​ലു​​​​ക​​​​ൾ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യാ​​​​ലു​​​​ട​​​​ൻ “വി​​​​വി​​​​ധ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ സ​​​​ഹാ​​​​യം അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് മെ​​​​ക്സി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക്ലോ​​​​ഡി​​​​യ ഷെ​​​​യി​​​​ൻ​​​​ബോം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. 1,500 ട​​​​ൺ പ​​​​യ​​​​റും പാ​​​​ൽ​​​​പ്പൊ​​​​ടി​​​​യും അ​​​​യ​​​​യ്ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നു മെ​​​​ക്സി​​​​ക്കോ പ​​​​റ​​​​യു​​​​ന്നു.

വെ​​​​ന​​​​സ്വേ​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്ക് എ​​​​ണ്ണ​​ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന രാ​​​​ജ്യം. അ​​​​ടു​​​​ത്തി​​​​ടെ വെ​​​​ന​​​​സ്വേ​​​​ലൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ അ​​​​മേ​​​​രി​​​​ക്ക ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​ണു പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്.

സു​​​​ഹൃ​​​​ദ്‌​​രാ​​​​ജ്യ​​​​മാ​​​​യ റ​​​​ഷ്യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​തെ മാ​​​​റി​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തും ക്യൂ​​​​ബ​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ടു. നേ​​​​ര​​​​ത്തേ രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ധ​​​​നം ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ക്യൂ​​​​ബ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ബാ​​​​ങ്ക് സ​​​​മ​​​​യം കു​​​​റ​​​​യ്ക്കു​​​​ക​​​​യും സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

International

മെലീസ ക്യൂബയിൽ; ഏഴു ലക്ഷം പേരെ ഒഴിപ്പിച്ചു

ഹ​​​വാ​​​ന: ​​​ജ​​​മൈ​​​ക്ക​​​യി​​​ൽ ക​​​ന​​​ത്ത നാ​​​ശം​​​വി​​​ത​​​ച്ച മെ​​​ലീ​​​സ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ക്യൂ​​ബ​​​യി​​​ലെ​​​ത്തി. മ​​​ണി​​​ക്കൂ​​​റി​​​ൽ 195 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ണ് കൊ​​​ടു​​​ങ്കാ​​​റ്റ് ക്യൂ​​ബ​​​യു​​​ടെ തെ​​​ക്ക​​​ൻ‌ തീ​​​ര​​​ത്തു തൊ​​​ട്ട​​​തെ​​​ന്ന് യു​​​എ​​​സ് നാ​​​ഷ​​​ണ​​​ൽ ഹ​​​രി​​​ക്കേ​​​ൻ സെ​​​ന്‍റ​​​ർ അ​​​റി​​​യി​​​ച്ചു.

കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പേ​​​മാ​​​രി, മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യം, മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്. കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ പാ​​​ത​​​യി​​​ലു​​​ള്ള ഏ​​​ഴു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യ​​​താ​​​യി ക്യൂ​​​ബ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ വേ​​​ഗം കു​​​റ​​​ഞ്ഞു​​​തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ജ​​​മൈ​​​ക്ക​​​യു​​​ടെ പ​​​ല​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

Latest News

Up