Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Customs

ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച് മാ​ര​ക രാ​സ​ല​ഹ​രി; നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​വ​നി​ത പി​ടി​യി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ര​ക രാ​സ​ല​ഹ​രി​യാ​യ മെ​ത്താ​ക്യു​ലോ​ണു​മാ​യി വി​ദേ​ശ വ​നി​ത പി​ടി​യി​ൽ. ടോം​ഗോ സ്വ​ദേ​ശി ല​ത്തി​ഫാ​റ്റു ഔ​റോ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ല് കി​ലോ മെ​ത്താ​ക്യു​ലോ​ൺ ആ​ണ് പി​ടി​കൂ​ടി​യ​ത്. ദോ​ഹ​യി​ൽ നി​ന്നാ​ണ് പ്ര​തി കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. കൊ​ച്ചി​യി​ൽ എ​ത്തി ഇ​വി​ടെ നി​ന്ന് ഡ​ൽ​ഹി​യി​ലേ​യ്ക്ക് പോ​കാ​ൻ ടെ​ർ​മി​ന​ലി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

സി​യാ​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ശ​യം തോ​ന്നി ക​സ്റ്റം​സി​ന് ബാ​ഗ് കൈ​മാ​റി. വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി​യി​ലേ​റെ വി​ല വ​രു​ന്ന രാ​സ​ല​ഹ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

വി​ദേ​ശ വ​നി​ത​യെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​ര​ത്തെ​യും ഇ​വ​ർ ഡ​ൽ​ഹി​യി​ലേ​യ്ക്ക് രാ​സ​ല​ഹ​രി ക​ട​ത്തി​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യി ക​സ്റ്റം​സ് പ​റ​യു​ന്നു. ഇ​ന്നു​ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

നും​ഖോ​ര്‍: വാ​ഹ​നം വി​ട്ടു​കി​ട്ടാ​നാ​യി ക​സ്റ്റം​സി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ ദു​ൽ​ഖ​ര്‍ സ​ൽ​മാ​ൻ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ നും​ഖോ​റി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ടാ​നാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഉ​ട​ൻ ക​സ്റ്റം​സി​ന് അ​പേ​ക്ഷ ന​ൽ​കും. ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ക്കം.

ഓ​പ്പ​റേ​ഷ​ൻ നും​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത ലാ​ൻ​ഡ് റോ​വ​ർ വി​ട്ടു​കി​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി ക​സ്റ്റം​സ് അ​ഡീ​ഷ​ണ​ർ ക​മ്മീ​ഷ​ണ​ർ ദു​ൽ​ഖ​റി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു.

വാ​ഹ​നം വി​ട്ടു ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​സ്റ്റം​സി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലാ​ന്‍​ഡ് റോ​വ​ര്‍ വി​ട്ടു​കി​ട്ടാ​ൻ ദു​ല്‍​ഖ​ര്‍ അ​പേ​ക്ഷ ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

ദു​ൽ​ഖ​റി​ന്‍റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും ഒ​രു വാ​ഹ​നം മാ​ത്രം വി​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ട​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​തേ​സ​മ​യം ഭൂ​ട്ടാ​നി​ല്‍ നി​ന്ന് ക​ട​ത്തി ഇ​ന്ത്യ​യി​ലെ​ത്തി​ച്ച കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ക​സ്റ്റം​സ്.

District News

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്; യുവതി പിടിയിൽ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ വലിയ സ്വർണ്ണക്കടത്ത് കേസാണിത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

Latest News

Up