Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : D.k.shivakumar

136 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ട്; ഡി.​കെ.​ശി​വ​കു​മാ​ർ ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ 136 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഡി.​കെ.​ശി​വ​കു​മാ​ർ രം​ഗ​ത്ത്. ​അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

136 എം​എ​ൽ​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സി​നു ക​ർ​ണാ​ട​ക​യി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ അ​വ്യ​ക്ത​ത​ക​ളി​ല്ല. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യു​ള്ള ഭ​ര​ണ​പ​ര​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ര​സ്യ​പ്ര​സ്‌​താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ശി​വ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം പ്ര​സ്‌​താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​വ​രോ​ട് വാ​യ അ​ട​ച്ചി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​ത് എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്നെ അ​നു​കൂ​ലി​ച്ചാ​യാ​ലും പ്ര​തി​കൂ​ലി​ച്ചാ​യാ​ലും ഇ​ത്ത​രം പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​മെ​ന്നാ​ണ് ശി​വ​കു​മാ​റി​ന്‍റെ പ​ക്ഷം.

2023ൽ ​സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ വേ​ള​യി​ൽ സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ത​മ്മി​ൽ ര​ണ്ട​ര വ​ർ​ഷം വീ​തം അ​ധി​കാ​രം പ​ങ്കി​ടാ​ൻ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. 2025 ന​വം​ബ​റി​ൽ സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി പ​കു​തി പി​ന്നി​ട്ട​തോ​ടെ​യാ​ണ് അ​ധി​കാ​ര മാ​റ്റ ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​ത്.

Latest News

Up