Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dean Kuriakose MP

ഹ​ര്‍​ത്താ​ല്‍ അ​ക്ര​മം: ഡീ​ന്‍ കു​ര്യാ​ക്കോ​സ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ വെ​റു​തെ​വി​ട്ടു

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: പെ​​​​രി​​​​യ ക​​​​ല്യോ​​​​ട്ട് ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ യു​​​​ഡി​​​​എ​​​​ഫ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത ഹ​​​​ര്‍​ത്താ​​​​ലി​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ അ​​​​ന്ന​​​​ത്തെ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡീ​​​​ന്‍ കു​​​​ര്യാ​​​​ക്കോ​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഒ​​​​മ്പ​​​​തു പ്ര​​​​തി​​​​ക​​​​ളെ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ജു​​​​ഡീ​​​​ഷ​​​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി-​​​​ര​​​​ണ്ട് കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​ക്കി.

അ​​​​ന്ന​​​​ത്തെ യു​​​​ഡി​​​​എ​​​​ഫ് കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ജി​​​​ല്ലാ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം.​​​​സി. ക​​​​മ​​​​റു​​​​ദ്ദീ​​​​ന്‍, ക​​​​ണ്‍​വീ​​​​ന​​​​ര്‍ എ. ​​​​ഗോ​​​​വി​​​​ന്ദ​​​​ന്‍ നാ​​​​യ​​​​ര്‍, സി. ​​​​ക​​​​മ​​​​ലാ​​​​ക്ഷ​​​​ന്‍, ടി. ​​​​രാ​​​​ജേ​​​​ഷ്, കെ. ​​​​സു​​​​ഭാ​​​​ഷ്, എ. ​​​​അ​​​​രു​​​​ണ്‍​കു​​​​മാ​​​​ര്‍, കി​​​​ര​​​​ണ്‍ യാ​​​​ദ​​​​വ്, ടി. ​​​​സ​​​​ജി​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രും കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​യി.

2019 ഫെ​​​​ബ്രു​​​​വ​​​​രി 18നു ​​​​ന​​​​ട​​​​ന്ന യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന​​​​ക​​​​മ്മി​​​​റ്റി​​​​യും യു​​​​ഡി​​​​എ​​​​ഫ് ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യും ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത ഹ​​​​ര്‍​ത്താ​​​​ലി​​​​ല്‍ പെ​​​​രി​​​​യ ബ​​​​സാ​​​​റി​​​​ലെ ദി​​​​നേ​​​​ശ് ബീ​​​​ഡി കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​ല്‍​ചി​​​​ല്ലു​​​​ക​​​​ള്‍ അ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ര്‍​ത്ത് 27,296 രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​താ​​​​യും ഓ​​​​ട്ടോ​​​​റി​​​​ക്ഷ ത​​​​ക​​​​ര്‍​ത്ത​​​​വ​​​​ക​​​​യി​​​​ല്‍ 12,000 രൂ​​​​പ ന​​​​ഷ്ട​​​​മാ​​​​യെ​​​​ന്നും കാ​​​​ണി​​​​ച്ചാ​​​​ണ് സി​​​​പി​​​​എം പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്.

Latest News

Up