Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Blast:

ഡൽഹി സ്ഫോടനം: കൂടുതൽ തെളിവുകൾ ലഭിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി. പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച ഐ20 ​​​കാ​​​ർ ഓ​​​ടി​​​ച്ച​​​ത് സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​നെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന പു​​​ൽ​​​വാ​​​മ സ്വ​​​ദേ​​​ശി ഉ​​​മ​​​ർ ന​​​ബി ത​​​ന്നെ​​​യാ​​​ണെ​​​ന്ന് ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ഉ​​​മ​​​റി​​​ന്‍റെ അ​​​മ്മ​​​യു​​​ടെ ഡി​​​എ​​​ൻ​​​എ പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു.

ഐ20 ​​​കാ​​​റി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ശ​​​രീ​​​രാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളും ഉ​​​മ​​​റി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച സാ​​​ന്പി​​​ളു​​​ക​​​ളും പ​​​ര​​​സ്പ​​​രം പൊ​​​രു​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കാ​​​ർ ഓ​​​ടി​​​ച്ച​​​ത് ഇ​​​യാ​​​ൾ ത​​​ന്നെ​​​യാ​​​ണെ​​​ന്ന നി​​​ഗ​​​മ​​​നത്തി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം എ​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 13 ആ​​​യി. മ​​​രി​​​ച്ച വ്യ​​​ക്തി​​​യെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​റു​​​മാ​​​യി ഉ​​​മ​​​ർ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ ബ​​​ദ​​​ർ​​​പു​​​ർ അ​​​തി​​​ർ​​​ത്തി വ​​​ഴി ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തും രാം​​​ലീ​​​ല മൈ​​​താ​​​ന​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള മോസ്ക്കിന്‍റെ സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി ന​​​ട​​​ക്കു​​​ന്ന ഉ​​​മ​​​റി​​​ന്‍റെ മു​​​ഖം കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തു​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം 50 സി​​​സി​​​ടി​​​വി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ഉ​​​മ​​​റി​​​നെ കാ​​​ണാം.

സ്ഫോ​​​ട​​​നം ന​​​ട​​​ന്ന​​​തി​​​നു ത​​​ലേ​​​ദി​​​വ​​​സം രാ​​​ത്രി ഉ​​​മ​​​ർ കാ​​​റു​​​മാ​​​യി ഡ​​​ൽ​​​ഹി-മും​​​ബൈ എ​​​ക്സ്പ്ര​​​സ് ഹൈ​​​വേ​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യും വ​​​ഴി​​​യോ​​​ര ഹോ​​​ട്ട​​​ലി​​​നു സ​​​മീ​​​പം നി​​​ർ​​​ത്തി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് രാ​​​ത്രി​​​യി​​​ൽ കാ​​​റി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ശേ​​​ഷം തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ കാ​​​റു​​​മാ​​​യി ബ​​​ദ​​​ർ​​​പു​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ലൂ​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു​​​വെ​​​ന്നു​​​മാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ.

അ​​​തേ​​​സ​​​മ​​​യം, ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ത്ത​​​തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഡി​​​സം​​​ബ​​​ർ ആ​​​റി​​​ന് രാ​​​ജ്യ​​​ത്തെ ആ​​​റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​രേ​​​സ​​​മ​​​യം സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഡോ. ​​​ഷ​​​ഹീ​​​ൻ സ​​​യീ​​​ദ്, ഡോ. ​​​പ​​​ർ​​​വേ​​​സ് അ​​​ൻ​​​സാ​​​രി, ഡോ. ​​​മു​​​സ​​​മ്മി​​​ൽ എ​​​ന്നി​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​റ​​​യു​​​ന്ന​​​ത്. ഏ​​​തൊ​​​ക്കെ ന​​​ഗ​​​ര​​​ങ്ങ​​​ളെ​​​യാ​​​ണു ല​​​ക്ഷ്യം വ​​​ച്ച​​​ത് എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

Latest News

Up