Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Terror Attack Case

ലക്ഷ്യം രാജ്യവ്യാപക സ്ഫോടനപരന്പര; ഡൽഹി ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി ഡോ. മുസമ്മലിന്‍റെ വെളിപ്പെടുത്തൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ നി​​​​ര​​​​വ​​​​ധി ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മാ​​​​യി ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ചെ​​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഡോ. ​​​​മു​​​​സ​​​​മ്മി​​​​ൽ ഷ​​​​ക്കീ​​​​ൽ ഗ​​​​നാ​​​​യി. രാ​​​​ജ്യ​​​​ത്തെ ന​​​​ടു​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കാ​​​​യി 2023ൽ ​​​​പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യെ​​​​ന്നും ഷ​​​​ക്കീ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

ചെ​​​​ങ്കോ​​​​ട്ട​​​​യി​​​​ൽ ചാ​​​​വേ​​​​റാ​​​​യി കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ ഡോ. ​​​​ ഉ​​​​മ​​​​ർ ന​​​​ബി​​​​യു​​​​ടെ കൂ​​​​ട്ടാ​​​​ളി​​​​യാ​​​​ണു ഗ​​​​നാ​​​​യി. ഇ​​​​രു​​​​വ​​​​രും ഡോ. ​​​​ആ​​​​ദി​​​​ൽ റാ​​​​ത്ത​​​​ർ, വ​​​​നി​​​​താ ഡോ​​​​ക്‌​​​​ട​​​​ർ ഷ​​​​ഹീ​​​​ൻ സ​​​​യീ​​​​ദ് എ​​​​ന്നി​​​​വ​​​​രും ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ലെ അ​​​​ൽ ഫ​​​​ല യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യും പ​​​​രി​​​​സ​​​​ര​​​​വും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കു​​​​ള്ള സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ, രാ​​​​സ​​​​പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ, അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റ്, റി​​​​മോ​​​​ട്ടു​​​​ക​​​​ൾ, ടൈ​​​​മ​​​​റു​​​​ക​​​​ൾ, ഡി​​​​റ്റ​​​​ണേ​​​​റ്റ​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ശേ​​​​ഖ​​​​രി​​​​ച്ച​​​​ത്. സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പാ​​​​യി ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ലെ ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണ വീ​​​​ഡി​​​​യോ​​​​ക​​​​ളും ല​​​​ഭ്യ​​​​മാ​​​​യ മ​​​​റ്റു വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഉ​​​​മ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

നിർണായക തെളിവുകൾ

ഇ​​​​തി​​​​നി​​​​ടെ, മു​​​​സ​​​​മ്മി​​​​ൽ ഷ​​​​ക്കീ​​​​ൽ ഗ​​​​നാ​​​​യി സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ഗ്രൈ​​​​ൻ​​​​ഡ​​​​ർ മെ​​​​ഷീ​​​​നും ചൂ​​​​ള​​​​യും (മെ​​​​ൽ​​​​റ്റിം​​​​ഗ് ഫ​​​​ർ​​​​ണ​​​​സ്) ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ലെ ധോ​​​​ജ് ഗ്രാ​​​​മ​​​​ത്തി​​​​ൽ കാ​​​​ർ ഡ്രൈ​​​​വ​​​​റാ​​​​യ ഷ​​​​ബീ​​​​റി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്തു. അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റ് സൂ​​​​ക്ഷ്മപൊ​​​​ടി​​​​യാ​​​​ക്കി മാ​​​​റ്റാ​​​​നാ​​​​ക​​​​ണം ഗ്രൈ​​​​ൻ​​​​ഡ​​​​ർ വാ​​​​ങ്ങി ഡ്രൈ​​​​വ​​​​റു​​​​ടെ വീ​​​​ട്ടി​​​​ൽ സൂ​​​​ക്ഷി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് ക​​​​രു​​​​തു​​​​ന്ന​​​​ത്. വീ​​​​ട് സീ​​​​ൽ ചെ​​​​യ്ത പോ​​​​ലീ​​​​സ് ഷ​​​​ബീ​​​​റി​​​​നെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. ത​​​​ന്‍റെ ഇ​​​​ള​​​​യ മ​​​​ക​​​​ന്‍റെ കൈ​​​​യി​​​​ൽ ചൂ​​​​ടു​​​​പാ​​​​ൽ വീ​​​​ണ​​​​പ്പോ​​​​ൾ അ​​​​ൽ ഫ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഡോ. ​​​​ഗ​​​​നാ​​​​യി ചി​​​​കി​​​​ത്സി​​​​ച്ച​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള പ​​​​രി​​​​ച​​​​യ​​​​ത്തി​​​​ലാ​​​​ണ് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ട്ടി​​​​ൽ സൂ​​​​ക്ഷി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു ഡ്രൈ​​​​വ​​​​റു​​​​ടെ മൊ​​​​ഴി.

അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റും യൂ​​​​റി​​​​യ​​​​യും മ​​​​റ്റും നേ​​​​രി​​​​ട്ടു സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു അ​​​​ല്ലെ​​​​ങ്കി​​​​ലും രാ​​​​സ​​​​പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ത്താ​​​​ൽ ഭീ​​​​ക​​​​ര സ്ഫോ​​​​ട​​​​ന​​​​ശേ​​​​ഷി​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ്. അ​​​​ൽ ഫ​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രു​​​​ടെ വാ​​​​ട​​​​ക ഫ്ലാ​​​​റ്റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 2,900 കി​​​​ലോ അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റും സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളും തോ​​​​ക്കു​​​​ക​​​​ളും ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഒ​​​​രു ഡോ​​​​ക്‌​​​​ട​​​​റു​​​​ടെ ധോ​​​​ജി​​​​ലെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്രം 358 കി​​​​ലോ അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

സ​​​​മീ​​​​പ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ ഏ​​​​റ്റ​​​​വും സൂ​​​​ക്ഷ്മ​​​​മാ​​​​യി ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കാ​​​​ണു ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട വെ​​​​ള്ള​​​​ക്കോ​​​​ള​​​​ർ ഭീ​​​​ക​​​​ര മൊ​​​​ഡ്യൂ​​​​ൾ ത​​​​യാ​​​​റെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ക​​​​രു​​​​തു​​​​ന്നു. ന​​​​വം​​​​ബ​​​​ർ പ​​​​ത്തി​​​​ലെ ചെ​​​​ങ്കോ​​​​ട്ട കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ലെ ചാ​​​​വേ​​​​ർ ഉ​​​​മ​​​​ർ ന​​​​ബി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​​സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ൾ സ്വ​​​​മേ​​​​ധ​​​​യാ ഇ​​​​തി​​​​നാ​​​​യി പ​​​​ണം സ​​​​മാ​​​​ഹ​​​​രി​​​​ച്ച​​​​ത്.

ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ ശേ​​​​ഖ​​​​രി​​​​ച്ച​​​​ത് 26 ല​​​​ക്ഷം

ഫ​​​​രീ​​​​ദാ​​​​ബാ​​​​ദ് അ​​​​ൽ ഫ​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട ഭീ​​​​ക​​​​ര​​​​ഗ്രൂ​​​​പ്പി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ സ്വ​​​​യം 26 ല​​​​ക്ഷം രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ച്ച​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി. ഡോ. ​​​​മു​​​​സ​​​​മ്മി​​​​ൽ ഗ​​​​നാ​​​​യി -അ​​​​ഞ്ചു ല​​​​ക്ഷം, ഡോ. ​​​​ആ​​​​ദി​​​​ൽ റാ​​​​ത്ത​​​​ർ -എ​​​​ട്ടു ല​​​​ക്ഷം, ഡോ. ​​​​മു​​​​സാ​​​​ഫ​​​​ർ റാ​​​​ത്ത​​​​ർ -ആ​​​​റു ല​​​​ക്ഷം, ചാ​​​​വേ​​​​ർ ഡോ. ​​​​ഉ​​​​മ​​​​ർ ന​​​​ബി -ര​​​​ണ്ടു ല​​​​ക്ഷം, ഡോ. ​​​​ഷ​​​​ഹീ​​​​ൻ സ​​​​യി​​​​ദ് -അ​​​​ഞ്ചു ല​​​​ക്ഷം എന്നിങ്ങനെയാണു സമാ ഹരിച്ചത്.

യൂ​​​​റി​​​​യ​​​​യും അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റും വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ചു​​​​മ​​​​ത​​​​ല ഡോ. ​​​​മു​​​​സ​​​​മ്മി​​​​ൽ ഗ​​​​നാ​​​​യി​​​​ക്കാ​​​​യി​​​​രു​​​​ന്നു. പ​​​​ണ​​​​ത്തെ​​​​ച്ചൊ​​​​ല്ലി ഉ​​​​മ​​​​റും മു​​​​സ​​​​മ്മി​​​​ലും ത​​​​മ്മി​​​​ൽ അ​​​​ൽ ഫ​​​​ല സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ വ​​​​ച്ചു വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​യ​​​​താ​​​​യും സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് മു​​​​സ​​​​മ്മി​​​​ലി​​​​ന് ത​​​​ന്‍റെ ചു​​​​വ​​​​ന്ന ഇ​​​​ക്കോ​​​​സ്പോ​​​​ർ​​​​ട് കാ​​​​ർ ഉ​​​​മ​​​​ർ ന​​​​ൽ​​​​കി​​​​യ​​​​ത്. ഈ ​​​​കാ​​​​ർ പി​​​​ന്നീ​​​​ട് ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ൽ​​​​നി​​​​ന്ന് ക​​​​ണ്ടെ​​​​ടു​​​​ത്തു.

ഹ​​​​രി​​​​യാ​​​​ന ഗു​​​​രു​​​​ഗ്രാ​​​​മി​​​​ലെ നു​​​​ഹി​​​​ന്‍റെ ക​​​​ട​​​​യി​​​​ൽ​​​​നി​​​​ന്ന് 26 ക്വി​​​​ന്‍റ​​​​ൽ എ​​​​ൻ​​​​പി​​​​കെ വ​​​​ളം മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കാ​​​​ണു മു​​​​സ​​​​മ്മി​​​​ൽ വാ​​​​ങ്ങി​​​​യ​​​​ത്. സ്ഫോ​​​​ട​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ലെ ര​​​​ണ്ടു വ്യ​​​​ത്യ​​​​സ്ത മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​മാ​​​​ണ് വാ​​​​ങ്ങി​​​​യ​​​​ത്.

രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ ത​​​​ണു​​​​പ്പി​​​​ച്ചു സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ഡീ​​​​പ് ഫ്രീ​​​​സ​​​​റും വാ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. രാ​​​​സ​​​​വ​​​​ളം സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും സ്ഫോ​​​​ട​​​​ന​​​​ത്തി​​​​നാ​​​​യി മ​​​​റ്റു ചേ​​​​രു​​​​വ​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും മു​​​​സ​​​​മ്മി​​​​ലി​​​​നെ​​​​യാ​​​​ണു ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Latest News

Up