Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussion Continues

Idukki

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ർ​ച്ച തു​ട​രു​ന്നു

ചെ​റു​തോ​ണി: പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​സി​ഡ​ന്‍റു​മാ​രെ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ രാ​ത്രി​യും തു​ട​രു​ക​യാ​ണ്.​ കോ​ൺ​ഗ്ര​സി​ലെ എ, ​ഐ ഗ്രൂ​പ്പു​ക​ളെ സ​മ​വാ​യ​ത്തി​ലാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ചി​ല സ്ഥ​ല​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യും ത​ർ​ക്ക​ങ്ങ​ളു​ണ്ട്.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ വ​രു​ന്ന മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് തീ​രു​മാ​ന​മാ​യ​ത്. ക​ഞ്ഞി​ക്കു​ഴി​യി​ൽ കോ​മ​ളം മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡന്‍റാ​കും. പാ​ർ​ട്ടി തീ​രു​മാ​ന​മ​നു​സ​രി​ച്ച് ആ​ദ്യ​ത്തെ മൂ​ന്നു​വ​ർ​ഷ​മാ​ണ് കോ​മ​ളം മോ​ഹ​ൻ​ദാ​സി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. ബാ​ക്കി ര​ണ്ടു വ​ർ​ഷം രാ​ജേ​ശ്വേ​രി രാ​ജ​ൻ പ്ര​സി​ഡ​ന്‍റാകും.

മ​രി​യാ​പു​ര​ത്ത് വ​നി​ത​യാ​ണു പ്ര​സി​ഡ​ന്‍റ്. ഡ​ബി​ൾക​ട്ടിം​ഗ് വാ​ർ​ഡി​ൽനി​ന്നു​ള്ള കോ​ൺ​ഗ്ര​സി​ലെ ജി​പ്സി കാ​രി​ക്കൂ​ട്ട​ത്തി​ൽ ആ​ദ്യ​ത്തെ ര​ണ്ടു വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​കും. തു​ട​ർ​ന്ന് മൂ​ന്നു​വ​ർ​ഷം കേ​ര​ള കോ​ൺ​ഗ്ര​സി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കും.
കാ​മാ​ക്ഷി​യി​ൽ ര​ണ്ടു പേ​ർ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച​തോ​ടെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വാ​ഴ​ത്തോ​പ്പി​ൽ മൂ​ന്നു പേ​ർ പ്ര​സി​ഡ​ന്‍റാ​കും.

ആ​ദ്യ ര​ണ്ടു വ​ർ​ഷം ആ​ൻ​സി തോ​മ​സും പി​ന്നീ​ടു​ള്ള ര​ണ്ടു വ​ർ​ഷം ടി​ന്‍റു സു​ഭാ​ഷും അ​വ​സാ​ന ഒ​രു വ​ർ​ഷം റി​ൻ​സി സി​ബി​യും. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ നാ​ലു​ പേ​ർ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച​തോ​ടെ ഇ​വി​ടെ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍ ഇ​ളം​ദേ​ശം ബ്ലോ​ക്കി​ല്‍ പ്ര​സി​ഡ​ന്‍റാ​കും

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കും. ഇ​വി​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം എ​സ്‌സി ​സം​വ​ര​ണ​മാ​ണ്. കോ​ടി​ക്കു​ളം ഡി​വി​ഷ​നി​ല്‍നി​ന്നു​മാ​ണ് രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍​ വി​ജ​യി​ച്ച​ത്.

നേ​ര​ത്തേ ഇ​ദ്ദേ​ഹം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സി​ലെ ഗൗ​രി സു​കു​മാ​ര​നാ​കും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി. 14 ഡി​വി​ഷ​നു​ക​ളി​ല്‍ 13 സീ​റ്റു​ക​ളും യു​ഡി​എ​ഫി​നാ​ണ്. കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞാ​ര്‍ ഡി​വി​ഷ​ന്‍ മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യ​ത്.

ക​രി​മ​ണ്ണൂ​രി​നെ ന​യി​ക്കാ​ന്‍
ജി​ന്‍​സ് ജോ​ണ്‍

ക​രി​മ​ണ്ണൂ​ര്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ​സാ​ര​ഥ്യം ഇ​ത്ത​വ​ണ ജി​ന്‍​സ് ജോ​ണി​ന്‍റെ ക​ര​ങ്ങ​ളി​ല്‍. കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ ഇ​ദ്ദേ​ഹം നെ​യ്യ​ശേ​രി ഒ​ന്നാം വാ​ര്‍​ഡി​ല്‍നി​ന്നാണ് വി​ജ​യി​ച്ച​ത്. എം​സി​എ ബി​രു​ദ​ദാ​രി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ഇ​ന്‍​ഫോ​സി​സി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്.

ഭാ​ര്യ ലി​ജ ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​രി​യാ​ണ്. എ​ട്ടാം​ വാ​ര്‍​ഡാ​യ പ​ള്ളി​ക്കാ​മു​റി​യി​ല്‍നി​ന്നു വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സി​ലെ റീ​ന സോ​ജ​നാ​കും വൈ​സ് പ്ര​സി​ഡ​ന്‍റ്. ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തും വി​ജ​യി​ക്കു​ന്ന​തും.

Latest News

Up