തിരുവനന്തപുരം: ഗുരുവായൂർ- തിരുനാവായ റെയിൽപ്പാതയ്ക്കായി അലൈൻമെന്റ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നു മന്ത്രി വി. അബ്ദു റഹ്മാൻ നിയമസഭയിൽ പറഞ്ഞു.
ഇതുസംബന്ധിച്ച നടപടികൾ റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും. പുനരാരംഭിച്ച വിവരം ഔദ്യോഗികമായി സർക്കാരിനു ലഭ്യമായിട്ടില്ലെന്നും എൻ.കെ. അക്ബറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.