Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dispute

പ​രി​ഭ​വം തു​ട​ർ​ന്ന് ത​രൂ​ർ; ഇ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​മാ​യി പ​രി​ഭ​വം തു​ട​ർ​ന്ന് ശ​ശി ത​രൂ​ർ. ഇന്നു ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി ന​യ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലും ത​രൂ​ർ പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​ങ്കെ​ടു​ക്കാ​നാ​യി ത​രൂ​രി​നു പാ​ർ​ട്ടി നേ​തൃ​ത്വം ക​ത്ത് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ത​രൂ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ചയ്​ക്കും ഇ​തു​വ​രെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ദു​ബാ​യി​യി​ൽനിന്നു ഇ​ന്നു ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന ത​രൂ​രി​ന്‍റെ പ​രി​പാ​ടി​ക​ളി​ലു​ള്ള​ത് ബു​ധ​നാ​ഴ്ച പ​ങ്കെ​ടു​ക്കേ​ണ്ട പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങ് മാ​ത്ര​മാ​ണ്.

അ​തേ​സ​മ​യം, ത​രൂ​ർ സി​പി​എ​മ്മി​നു കൈ ​കൊ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​കാം​ക്ഷ തു​ട​രു​ക​യാ​ണ്. കൊ​ച്ചി​യി​ലെ മ​ഹാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ രാ​ഹു​ൽ അ​വ​ഗ​ണി​ച്ച​തി​ൽ ത​രൂ​ര്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ തു​ട​രു​ക​യാ​ണ് ത​രൂ​ർ. എ​ന്നാ​ൽ, ത​രൂ​രി​ന്‍റെ അ​തൃ​പ്തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​രൂ​ര്‍ സി​പി​എ​മ്മി​നൊ​പ്പം പോ​കി​ല്ലെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു​മു​ണ്ട്.

എ​ല്ലാ ഭി​ന്ന​ത​യും മാ​റ്റി​വ​ച്ച് വ​യ​നാ​ട് ക്യാ​മ്പി​ലെ​ത്തി​യ ശ​ശി ത​രൂ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​യി​ട​ത്തും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പ​ക്ഷേ, കൊ​ച്ചി​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മ​ഹാ പ​ഞ്ചാ​യ​ത്തോ​ടെ പ​ഴ​യ​തി​നേ​ക്കാ​ള്‍ കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​യി.

രാ​ഹു​ൽ ക​ണ്ട ഭാ​വം ന​ടി​ച്ചി​ല്ല, പേ​രു പ​റ​ഞ്ഞി​ല്ല, പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​മാ​യി​ട്ടും രാ​ഹു​ൽ വ​രു​ന്ന​തിനു മു​മ്പേ പ്ര​സം​ഗി​പ്പി​ച്ചു എ​ന്ന പ​രാ​തി​യാ​ണ് ത​രൂ​രി​നു​ള്ള​ത്. ത​ന്നെ അ​പ​മാ​നി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി വ​ഴി സി​പി​എം പാ​ല​മി​ട്ട​ത്. എ​ന്നാ​ൽ, അ​ക്കാ​ര്യം ത​രൂ​ര്‍ നി​ഷേ​ധി​ക്കു​ക​യാ​ണ്.

 

 

Kerala

സാ​മ്പ​ത്തി​ക ത​ർ​ക്കം; അ​നു​ജ​നെ ചേ​ട്ട​ൻ കു​ത്തി​ക്കൊ​ന്നു

മ​ല​പ്പു​റം: സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​നു​ജ​നെ ചേ​ട്ട​ൻ കു​ത്തി​ക്കൊ​ന്നു. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ പ​ള്ളി​മു​ക്കി​ൽ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. വാ​ക്കു ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ജു​നൈ​ദ് അ​നു​ജ​ൻ അ​മീ​ര്‍ സു​ഹൈ​ലി​നെ ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

വീ​ടി​ലെ ഹാ​ളി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​ണം. ക​ഴു​ത്തി​ല്‍ കു​ത്തേ​റ്റ അ​മീ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ടു​ക്ക​ള​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ജു​നൈ​ദ് ബൈ​ക്കി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ചോ​ദ്യം ചെ​യ്ത​തി​ല്‍ സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് ജു​നൈ​ദ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

പ​ല ഇ​ട​പാ​ടു​ക​ളി​ലാ​യി അ​മീ​ര്‍ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണെ​ന്നും ഈ ​ക​ട​ത്തെ ചൊ​ല്ലി ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നു​മാ​ണ് ജു​നൈ​ദി​ന്‍റെ മൊ​ഴി. മ​രി​ച്ച അ​മീ​ര്‍ അ​വി​വാ​ഹി​ത​നാ​ണ്. കൊ​ല​പാ​ത​കം ന​ട​ത്തി​യ ജു​നൈ​ദ് ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​ൻ​ക്വ​സ്റ്റി​നും പോ​സ്റ്റു​മോ​ട്ട​ത്തി​നും ശേ​ഷം അ​മീ​റി​ന്‍റെ മൃ​ത​ദേ​ഹം പൂ​ക്കോ​ട്ടൂ​രി​ല്‍ ക​ബ​റ​ട​ക്കി.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ കോ​ട്ട​യ​ത്തും എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി; ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ബി​ഡി​ജെ​എ​സ്

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ കോ​ട്ട​യ​ത്തും എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബി​ഡി​ജെ​എ​സ്. പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സീ​റ്റ് ത​ര്‍​ക്ക​മാ​ണ് കാ​ര​ണം.

ക​ഴി​ഞ്ഞ​ത​വ​ണ എ​ന്‍​ഡി​എ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്ത് ആ​ണ് പ​ള്ളി​ക്ക​ത്തോ​ട്. ബി​ഡി​ജെ​എ​സ് മെ​മ്പ​റു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ആ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണം. ബി​ഡി​ജെ​എ​സി​ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് സീ​റ്റു​ക​ളാ​ണ് ബി​ഡി​ജെ​എ​സി​ന് ന​ല്‍​കി​യ​ത്. ഒ​രു സീ​റ്റി​ല്‍ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ സീ​റ്റു​ക​ള്‍ വ​ര്‍​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ല് സീ​റ്റു​ക​ളും ബ്ലോ​ക്കി​ലേ​ക്ക് ഒ​രു സീ​റ്റു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ ഈ ​സീ​റ്റു​ക​ളി​ലൊ​ന്നും ത​ങ്ങ​ളോ​ട് ചോ​ദി​ക്കാ​തെ ബി​ജെ​പി സ്വ​ന്തം നി​ല​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് പ്ര​ച​ര​ണം ആ​രം​ഭി​ച്ചെ​ന്നാ​ണ് ബി​ഡി​ജെ​എ​സി​ന്‍റെ പ​രാ​തി.

ഇ​ത്ത​വ​ണ പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച് സീ​റ്റി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ബി​ഡി​ജെ​എ​സ് ആ​ലോ​ച​ന. സീ​റ്റ് ന​ല്‍​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്ലാം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും ബി​ഡി​ജെ​എ​സ് ബി​ജെ​പി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ർ​പ​റേ​ഷ​നി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News

Up