Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Duster

ക​ത്തു​മോ‍..! അ​തോ ക​ത്തി​ക്ക​യ​റു​മോ..?

ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ എ​സ്യു​വി വി​പ്ല​വ​ത്തി​ന് തു​ട​ക്ക​മി​ട്ട റെ​നോ ഡ​സ്റ്റ​ർ പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും വീ​ണ്ടും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മി​ക​ച്ച ഫീ​ച്ച​റു​ക​ളും ക​രു​ത്തു​റ്റ ഹൈ​ബ്രി​ഡ് എ​ൻജി​നു​മാ​യി എ​ത്തു​ന്ന പു​തി​യ ഡ​സ്റ്റ​ർ വി​പ​ണി​യി​ൽ വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ഫ്ര​ഞ്ച് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ റെ​നോ​യു​ടെ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം തീ​പി​ടിക്കു​ന്നു​വെ​ന്ന പ​ഴ​യ ചീ​ത്ത​പ്പേ​ര് പു​തി​യ ഡ​സ്റ്റ​ർ മാ​റ്റു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് വാ​ഹ​ന പ്രേ​മി​ക​ൾ.

പ​ഴ​യ ഡ​സ്റ്റ​ർ അ​തി​ന്‍റെ ക​രു​ത്തു​റ്റ നി​ർ​മാ​ണ രീ​തി​ക്കും ഓ​ഫ് റോ​ഡ് പ്ര​ക​ട​ന​ത്തി​നും പ്ര​ശ​സ്ത​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്‍റീ​രി​യ​ർ ഫീ​ച്ച​റു​ക​ളു​ടെ​യും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും കാ​ര്യ​ത്തി​ൽ അ​ല്പം പി​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ മോ​ഡ​ൽ ആ ​കു​റ​വു​ക​ളെ​ല്ലാം പ​രി​ഹ​രി​ക്കു​ന്നു​ണ്ട്.

പ​ഴ​യ മോ​ഡ​ലി​ലെ ഡീ​സ​ൽ എ​ൻ​ജി​ന് പ​ക​ര​മാ​യി ഹൈ​ബ്രി​ഡ് എ​ൻ​ജി​നു​ക​ളാ​ണ് പു​തി​യ ഡ​സ്റ്റ​റി​ലു​ള്ള​ത്. ഡി​സൈ​ൻ പൂ​ർ​ണ​മാ​യും മാ​റി​യെ​ങ്കി​ലും പ​ഴ​യ ഡ​സ്റ്റ​റി​ന്‍റെ ആ "മ​സി​ൽ’ ലു​ക്ക് നി​ല​നി​ർ​ത്താ​ൻ റെ​നോ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ​ഴ​യ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന "സിം​ഗി​ൾ ഡി​ൻ’ ഓ​ഡി​യോ സി​സ്റ്റ​ത്തി​ന് പ​ക​രം അ​തി​നൂ​ത​ന​മാ​യ വ​ലി​യ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സ്ക്രീ​നു​ക​ളാ​ണ് പു​തി​യ പ​തി​പ്പി​ൽ.

► പു​റം​മോ​ടി

ബോ​ക്സി ഡി​സൈ​ൻ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടുത​ന്നെ മു​ൻ​വ​ശ​ത്ത് "വൈ’ ​ആ​കൃ​തി​യി​ലു​ള്ള എ​ൽ​ഇ​ഡി ഡേ ​ടൈം റ​ണ്ണിം​ഗ് ലാ​ന്പു​ക​ളും പു​തി​യ ഗ്രി​ല്ലും ശ്ര​ദ്ധേ​യ​മാ​ണ്. പി​ന്നി​ൽ "സി’ ​ആ​കൃ​തി​യി​ലു​ള്ള ടെ​യി​ൽ ലാ​ന്പു​ക​ൾ ഒ​രു ലൈ​റ്റ് ബാ​ർ വ​ഴി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. പു​തി​യ റെ​നോ ലോ​ഗോ​യോ​ടു​കൂ​ടി​യ ബ്ലാ​ക്ക്ഡ് ഒൗ​ട്ട് ഗ്രി​ല്ല് വാഹനത്തിന് ഫ്യൂ​ച്ച​റി​സ്റ്റി​ക് ലു​ക്ക് ന​ൽ​കു​ന്നു. സ്ക്വ​യ​ർ​ഡ് ഓ​ഫ് വീ​ൽ ആ​ർ​ച്ചു​ക​ൾ, ഉ​യ​ർ​ന്ന ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്, റൂ​ഫ് റെ​യി​ലു​ക​ൾ, 18 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ ചേ​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ എ​സ്യു​വി സ്വ​ഭാ​വം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നുണ്ട്.

► അ​കം​മോ​ടി

പ​ഴ​യ ഡ​സ്റ്റ​റി​നെക്കു​റി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്ന​ത് ഇ​ന്‍റീ​രി​യ​റി​ന്‍റെ ക്വാ​ളി​റ്റി​യെ​യും ഫീ​ച്ച​ർ കു​റ​വി​നെ​യു​മാ​യി​രു​ന്നു. പു​തി​യ ഡ​സ്റ്റ​റി​ൽ റെ​നോ ആ ​ഭാ​ഗം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. കാ​ബി​നി​ൽ സോ​ഫ്റ്റ് ട​ച്ച് മെ​റ്റീ​രി​യ​ലു​ക​ൾ, ഡ്യു​വ​ൽ ടോ​ണ്‍ തീം, ​പ്രീ​മി​യം ഫാ​ബ്രി​ക് അ​ല്ലെ​ങ്കി​ൽ ലെ​ത​റെ​റ്റ് സീ​റ്റു​ക​ൾ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഡാ​ഷ്ബോ​ർ​ഡി​ൽ 10.1 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും 10.25 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ഡ്രൈ​വ​ർ ഡി​സ്പ്ലേ​യും ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്നു. പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ് ആ​ണ് മ​റ്റൊ​രു വ​ലി​യ പ്ര​ത്യേ​ക​ത. പു​തി​യ മ​ൾ​ട്ടി ഫം​ഗ്ഷ​ൻ സ്റ്റി​യ​റിം​ഗ് വീ​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​ന്നി​ല​ത്തെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ലെ​ഗ്റൂ​വും ഹെ​ഡ്റൂ​വും ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് കാ​ബി​ൻ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

► ക​രു​ത്ത്

മൂ​ന്ന് എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ലാ​ണ് പു​തി​യ ഡ​സ്റ്റ​ർ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. സെ​ഗ്‌മെ​ന്‍റി​ലെ ത​ന്നെ ഏ​റ്റ​വും ക​രു​ത്തു​റ്റ എ​ൻ​ജി​നു​ക​ളി​ൽ ഒ​ന്നാ​യ 1.3 ലി​റ്റ​ർ ട​ർ​ബോ പെ​ട്രോ​ൾ എ​ൻ​ജി​നാണ് പു​തി​യ ഡ​സ്റ്റ​റി​ൽ. 163 ബി​എ​ച്ച്പി ക​രു​ത്തും 280 എ​ൻ​എം ടോ​ർ​ക്കുമാണ് ഈ ​എ​ൻ​ജി​ൻ ന​ൽ​കുന്നത്. ആ​റ് സ്പീ​ഡ് മാ​നു​വ​ൽ, ഡി​സി​ടി ഗി​യ​ർ​ബോ​ക്സ് ഓ​പ്ഷ​നു​ക​ൾ ഇ​തി​ൽ ല​ഭി​ക്കും.

ന​ഗ​ര​യാ​ത്ര​ക​ളി​ൽ 80 ശ​ത​മാ​ന​വും ഇ​ല​ക്‌ട്രി​ക് മോ​ഡി​ൽ ഓ​ടി​ക്കാ​ൻ സാ​ധി​ക്കു​ന്ന 1.8 ലി​റ്റ​ർ സ്ട്രോ​ംഗ് ഹൈ​ബ്രി​ഡ് എ​ൻ​ജി​ൻ പ​തി​പ്പും റെ​നോ വാ​ഗ്ദാ​നം ചെ​യ്യു​ന്നുണ്ട്. 100 ബി​എ​ച്ച്പി ക​രു​ത്തും 160 എ​ൻ​എം ടോ​ർ​ക്കും ന​ൽ​കു​ന്ന 1.0 ലി​റ്റ​ർ ട​ർ​ബോ പെ​ട്രോ​ൾ എ​ൻ​ജി​ൻ ബേ​സ് വേ​രി​യ​ന്‍റു​ക​ളി​ൽ ല​ഭ്യ​മാ​കും. കൂ​ടാ​തെ ഓ​ഫ് റോ​ഡ് പ്രേ​മി​ക​ൾ​ക്കാ​യി 4x4 ഡ്രൈ​വ് സി​സ്റ്റ​വും തെര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

► ഫീ​ച്ച​റു​ക​ൾ

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് റെ​നോ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, 360 ഡി​ഗ്രി കാ​മ​റ, എ​ബി​എ​സ്, ഇ​ബി​ഡി എ​ന്നി​വ​യ്ക്ക് പു​റ​മെ ലെ​വ​ൽ-2 അ​ഡാ​സ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​തി​ലു​ണ്ട്. ലെ​യി​ൻ കീ​പ്പ് അ​സി​സ്റ്റ്, ഓ​ട്ടോ​മാ​റ്റി​ക് എ​മ​ർ​ജ​ൻ​സി ബ്രേ​ക്കിം​ഗ് തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഗൂ​ഗി​ൾ ബി​ൽ​റ്റ് ഇ​ൻ ഒ​എ​സ് ഉ​ള്ള ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം സ്മാ​ർ​ട്ട്ഫോ​ണ്‍ പോ​ലെ ത​ന്നെ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാം.

ആ​ധു​നി​ക​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ പു​തി​യ പ​തി​പ്പ് എ​ത്തു​ന്ന​തോ​ടെ ഹ്യു​ണ്ടാ​യ് ക്രെ​റ്റ, കി​യ സെ​ൽ​റ്റോ​സ് തു​ട​ങ്ങി​യ വ​ന്പ​ൻ​മാ​രു​മാ​യി നേ​രി​ട്ട് മ​ത്സ​രി​ക്കാ​നാ​ണ് റെ​നോ ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ർ​ച്ചി​ലാ​യി​രി​ക്കും റെ​നോ ഡ​സ്റ്റ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വി​ല പ്ര​ഖ്യാ​പി​ക്കു​ക.

Latest News

Up