Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Action

അൽ ഫലാഹ്: ഇഡി നടപടി ഉടൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ത്തി​​​നു പ​​​ശ്ചാ​​​ത്ത​​​ല​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വെ​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ സം​​ശ​​യി​​ക്കു​​ന്ന ഹ​​രി​​യാ​​ന ഫ​​​രീ​​​ദ​​​ബാ​​​ദി​​​ലെ അ​​​ൽ ഫ​​​ലാ​​​ഹ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക്കെ​​​തി​​​രേ ഇ​​​ഡി അ​​ന്വേ​​ഷ​​ണം അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലേ​​ക്ക്. സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വ​​​സ്തു​​​വ​​​ക​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​മൊ​​രു​​​ങ്ങു​​​ക​​​യാ​​​ണ് ഇ​​​ഡി.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ല​​​ഭി​​​ച്ചു​​​വെ​​​ന്ന് ഇ​​​ഡി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​ൽ ഫ​​​ലാ​​ഹ് ട്ര​​​സ്റ്റി​​​നു​​​കീ​​​ഴി​​​ലു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വ​​​ഞ്ചി​​​ച്ചു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖി​​​യെ ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ൽ ഇ​​​ഡി അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​രു​​​ന്നു.

ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ ദൗ​​​ജ് മേ​​​ഖ​​​ല​​​യി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ അ​​​ന​​​ധി​​​കൃ​​​ത ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഒ​​ടു​​വി​​ൽ ഇ​​ഡി പ​​റ​​യു​​ന്ന​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ട്ര​​​സ്റ്റി​​​നു കീ​​​ഴി​​​ലു​​​ള്ള വ​​​സ്തു​​​ക്ക​​​ളു​​​ടെ മൂ​​​ല്യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം തു​​​ട​​​ങ്ങി​. വ​​​സ്തു​​​വ​​​ക​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യാ​​ണ് ഇ​​ത്.

Latest News

Up