Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Scholarship

America

ടി​സാ​ക് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​കി

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യായ ടെ​ക്സാ​സ് ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ് (ടി​സാ​ക്) വി​ദ്യാ​ഭ്യ​സ രം​ഗ​ത്തും ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്നു.

കോ​ട്ട​യം സി​എം​എ​സ് കോ​ളേ​ജി​ൽ ന​ട​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജി​ലെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഇ​ൻ ജോ​ർ​ജ് ഡോ. ​അ​ഞ്ജു സൂ​സ​ൻ ജോ​ർ​ജി​നു ടി​സാ​ക് പ്ര​വ​ർ​ത്ത​ക​ർ കൈ​മാ​റി.

ഹൂ​സ്റ്റ​ൺ സി​എ​സ്ഐ ഇ​ട​വ​ക മു​ൻ വി​കാ​രി റ​വ. ബെ​ന്നി തോ​മ​സ്, ടി​സാ​ക് മു​ൻ പി​ആ​ർ​ഒ ജി​ജു കു​ള​ങ്ങ​ര, ആ​ൽ​ബി​ൻ സ​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.

സാ​മ്പ​ത്തി​ക രം​ഗ​ത്തു പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​തും അ​ക്കാ​ദ​മി​ക രം​ഗ​ത്ത് മി​ക​ച്ച​തും കാ​യി​ക​മേ​ഖ​ല​യി​ൽ സ​ജീ​വ​വു​മാ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്നു അ​ന്ത​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം പ്ര​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഈ ​മ​ഹ​ത്താ​യ സം​രം​ഭ​ത്തി​ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി ഈ ​ഉ​ദ്യ​മം വി​ജ​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സി​എം​എ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഇ​ൻ ചാ​ർ​ജ് ഡോ. ​അ​ഞ്ജു സൂ​സ​ൻ ജോ​ർ​ജി​നെ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

ഭാ​വി​യി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ടി​സാ​ക് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു വ​രു​ന്നു​വെ​ന്ന് ടി​സാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Up